ആടുപുലിയാട്ടം ഓഡിയോ ലോഞ്ചിന് നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ജയറാം ചിത്രം വന്‍ പ്രതീക്ഷകളുമായി തിയറ്ററിലെത്തുകയാണ്. റിലീസിംഗിനു മുമ്പു തന്നെ നിരവധി സവിശേഷതകള്‍ കൊണ്ട് തലക്കെട്ടുകളില്‍ ഇടംപിടിക്കാന്‍ കണ്ണന്‍ താമരങ്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തിന് കഴിഞ്ഞു. ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങള്‍ 10 ലക്ഷം രൂപ എന്ന മലയാളത്തിലെ മികച്ച തുകയ്ക്കാണ് വിറ്റുപോയത്. രമ്യാ കൃഷ്ണന്‍ ,ഓംപുരി തുടങ്ങിയ അഭിനേതാക്കളുടെ സാന്നിധ്യവും ആടു പുലിയാട്ടതത്തെ ശ്രദ്ധേയമാക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും സംഭവബഹുലമായിരിക്കുകയാണ്.
മണിയുടെ ഡബ്‌സ്മാഷ് വീഡിയോ ശ്രദ്ധനേടുന്നു
അങ്കമാലിയിലെ അഡ്‌ലക്‌സ് സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ഓംപുരി പോലുള്ള വന്‍ താരങ്ങള്‍ക്ക് ഹാളില്‍ പ്രവേശിക്കാന്‍ ഇതല്‍പ്പം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രതീഷ് വേഗയുടെ ലൈവ് പെര്‍ഫോമന്‍സായിരുന്നു ചടങ്ങിന്റെ ഹൈലൈറ്റ്. പുറത്ത് വലിയ സ്‌ക്രീനില്‍ ഹാളില്‍ കയറാന്‍ പറ്റാത്തവര്‍ക്കായി പ്രദര്‍ശനമുണ്ടായിരുന്നു. എന്നാല്‍ അവിടെയും വന്‍ തിരക്കായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുമായുള്ള കശപിശയില്‍ വരെ ഈ തിരക്ക് ചെന്നെത്തി. ഏപ്രില്‍ അവസാനത്തോടെ 600 സ്‌ക്രീനുകളിലായി വന്‍ റിലീസിനാണ് ആടുപുലിയാട്ടം തയാറെടുക്കുന്നത്.
സൗന്ദര്യത്തിനായി സ്‌നേഹത്തിന്റെ പാടുകള്‍ മറയ്ക്കരുതെന്ന് കനിഹ