മഞ്ജുവിനൊപ്പം ധനുഷല്ല, സമുദ്രക്കനി
മുമ്പ് മമ്മൂട്ടിക്കും ദിലീപിനൊപ്പം ധനുഷ് മലയാളത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാനുള്ള താല്‍പ്പര്യവും ധനുഷ് പ്രകടമാക്കിയിട്ടുണ്ട്. മഞ്ജുവാര്യരെ മുഖ്യ കഥാപാത്രമാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസില്‍ ഒരു മുഖ്യ വേഷത്തില്‍ ധനുഷ് എത്തുമെന്ന്റി പ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ധനുഷ് ഇതില്‍ നിന്നു പിന്‍മാറിയെന്നാണ് ഇപ്പോഴത്തെ വിവരം. ധനുഷിനായി നീക്കിവെച്ചിരുന്ന വേഷം സമുദ്രക്കനിയാണ് അവതരിപ്പിക്കുന്നത്.
ഇടിയുടെ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം
ചിത്രത്തില്‍ ഒരു വോളിബോള്‍ കോച്ചായാണ് മഞ്ജു എത്തുന്നത്. അനൂപ്മേനോനാണ് നായക വേഷത്തില്‍.