ലീല ഓണ്‍ലൈന്‍ റിലീസിന്
വിവാദങ്ങളും വിലക്കുകളും മറികടന്ന് രഞ്ജിത് ചിത്രം ലീല പ്രേക്ഷകരിലേക്കെത്തുകയാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംവിധായകന്‍ രഞ്ജിതും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ലീലയുടെ റിലീസിന് വിനയായി നിന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് കുട്ടിയപ്പനും സംഘവും ഏപ്രില്‍ 22ന് തിയറ്ററുകളിലെത്തും. ഒപ്പം ഇന്ത്യക്കു പുറത്തുള്ള പ്രേക്ഷകര്‍ക്കായി ഓണ്‍ലൈന്‍ റിലീസും ഒരുക്കുകയാണ് ലീല.
500 രൂപ മുതല്‍ക്കാണ് ഓണ്‍ലൈനില്‍ ചിത്രം കാണാന്‍ മുടക്കേണ്ടി വരിക. റിലീസ് ദിവസം 24 മണിക്കൂറോളെ നെറ്റില്‍ ലീല ലഭ്യമാകും. ചിത്രത്തിന്റെ തിയറ്റര്‍ ബുക്കിംഗ് ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. ലീല എന്ന ടൈറ്റില്‍ കഥാപാത്രമായി പാര്‍വതി നമ്പ്യാര്‍ എത്തുന്ന ചിത്രത്തില്‍ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നു. സ്വന്തം ചെറുകഥയെ അവലംബമാക്കി ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.