നൈല ഉഷ ടെലിവിഷനിലേക്ക്
സിനിമയില്‍ നിന്ന് ടെലിവിഷന്‍ അവതരണ രംഗത്തേക്ക് ചുവടുവെക്കുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് നൈല ഉഷയും. പ്രമുഖ ചാനലില്‍ അടുത്തു തന്നെ ആരംഭിക്കാന്‍ പോകുന്ന ഒരു ഗെയിം ഷോയുടെ അവതാരികയായാണ് നൈല എത്തുക. നേരത്തെ ആര്‍ജെ എന്ന നിലയില്‍ തിളങ്ങിയിട്ടുള്ള താരം വിജെ എന്ന നിലയിലും തന്റെ പ്രകടനം മികച്ചതാക്കാമെന്ന പ്രതീക്ഷയിലാണ്.
കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ (പരമ്പര-1)
നിരവധി സ്റ്റേജ് ഷോകളിലും ഊര്‍ജ്ജ സ്വലമായ പ്രകടനം താരം കാഴ്ച വെച്ചിട്ടുണ്ട്. നൈല അവതരിപ്പിക്കുന്ന പ്രോഗ്രാം അടുത്തുതന്നെ സംപ്രേഷണം ആരംഭിക്കും. ഫയര്‍മാനിലെ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് നൈല ഉഷ അവസാനമായി മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.