കലി 11 ദിവസത്തില്‍ 10 കോടി മറികടന്നു
മലയാള സിനിമാ ബോക്‌സ് ഓഫിസിലെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷനാണ് കലി നേടിയത്. ആദ്യ മൂന്നു ദിവസങ്ങളില്‍ 5.5 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇതിനു തക്കവണ്ണമുള്ള മുന്നേറ്റം പിന്നീടുള്ള ദിവസങ്ങളില്‍ കലിക്കുണ്ടായില്ല. പിന്നീടുള്ള 8 ദിവസങ്ങളില്‍ 4.5 കോടി മാത്രമാണ് കലിക്ക് നേടാനായത്. എങ്കിലും താരതമ്യേന മികച്ച കളക്ഷന്‍ ഈവനിംഗ് ഷോകളില്‍ ചിത്രം നേടുന്നുണ്ട്. എറണാകുളത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി ഒരു കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ഈ സമീര്‍താഹിര്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഒരുകോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ആറാമത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കലി.
തമിഴ്‌നാട്ടിലും മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കലിക്ക് സാധിക്കുന്നു. ദുല്‍ഖറിനൊപ്പം സായ്പല്ലവിയുടെ കൂടി സാന്നിധ്യമാണ് ഇതിന് സഹായകമാകുന്നത്. ഇതിനകം 50 ലക്ഷം ഗ്രോസ് കളക്ഷന്‍ തമിഴകത്ത് നിന്ന് സ്വന്തമാക്കാന്‍ കലിക്കായി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് കലി