കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ (പരമ്പര-1)
ബോളിവുഡിലെ പ്രണയ ചിത്രങ്ങള്‍ എക്കാലവും ആരാധക മനസുകളില്‍ കുളിര്‍മഴ പെയ്യിച്ചിട്ടുള്ളവയാണെങ്കില്‍ ഹോളിവുഡിലെ ആക്ഷന്‍, പ്രണയ ചിത്രങ്ങള്‍ക്കു നമ്മുടെ നാട്ടിലും ധാരാളം ആരാധകരുണ്ട്. സൂപ്പര്‍ ഹിറ്റുകളാകുമെന്നു പ്രതീക്ഷിക്കുന്ന ഏതാനും ഹോളിവുഡ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഒരു പോസ്റ്റ് ഇതായിരുന്നു. ‘ഈ ദിവസം സിനിമ കാണാനാണ് നിങ്ങള്‍ പദ്ധതിയിട്ടിരിക്കുതെങ്കില്‍ ഫിട്ടൂര്‍, സനം രേ എന്നിവയായിരിക്കും നിങ്ങളും കാമുകിയും തീരുമാനിച്ചിരിക്കുക, പക്ഷേ നിങ്ങളുടെ കാമുകി ഡെഡ്പൂള്‍ കാണാമെന്ന് പറയുകയാണെങ്കില്‍ നിങ്ങള്‍ ഒന്നും ചിന്തിക്കരുത് എത്രയും പെട്ടെന്ന’് കാമുകിയെ സ്വന്തമാക്കാന്‍ ശ്രമിക്കുക.’ ഈ സന്ദേശം ഹോളിവുഡ് സിനിമാ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയില്‍ സിനിമ വ്യവസായത്തിന്റെ ഭൂരിഭാഗവും കൈയടക്കി വച്ചിരിക്കുത് ബോളിവുഡാണ്. പ്രേക്ഷകര്‍ ഏറെയുള്ളതും ബോളിവുഡ് സിനിമകള്‍ക്കു തന്നെ. പക്ഷേ ഹോളിവുഡില്‍ നിന്നുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു ശതമാനം സിനിമാ പ്രേക്ഷകരും ഇവിടെയുണ്ട്.
സുന്ദരന്‍ പൃഥ്വി രണ്ടു ഗെറ്റപ്പില്‍ ഫോട്ടോകള്‍ കാണാം
ഇക്കൊല്ലം വാലന്റൈന്‍സ് ദിനത്തിനു മുമ്പ് റിലീസ് ചെയ്ത ബോളിവുഡ് പ്രണയചിത്രങ്ങളാണ് സനം രേ, ഫിട്ടൂര്‍ എിവ. പ്രണയിതാക്കളില്‍ അധികവും കാണാന്‍ കാത്തിരുതാണ് ഈ ചിത്രങ്ങള്‍. ഡെഡ്പൂള്‍ പ്രണയചിത്രമല്ല, ഹോളിവുഡ് ആക്ഷന്‍ ചിത്രമാണ്, അതില്‍ പ്രണയവുമുണ്ട്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അത്. ഇന്ത്യയില്‍ വന്‍ പ്രേക്ഷക പ്രീതിയും സിനിമ സ്വന്തമാക്കി. ഡെഡ്പൂള്‍ പോലെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായ ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാനും ഗോഡ്‌സ് ഓഫ് ഈജിപ്തിനും റെവനന്റിനുമെല്ലാം പ്രേക്ഷകര്‍ മികച്ച വരവേല്‍പ്പാണ് നല്‍കിയത്. ലിയനാര്‍ഡോ ഡി കാപ്രിയോക്കുള്ള ഇന്ത്യന്‍ ആരാധകരുടെ എണ്ണമെടുത്താല്‍ ചില പ്രാദേശിക സൂപ്പര്‍താരങ്ങളെ മറികടക്കുമെുറപ്പാണ്.
അലഹാന്ദ്രോ ഇനാരിറ്റു സംവിധാനം ചെയ്ത റെവനന്റിന് കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞ സദസായിരുന്നു. ഇതിനുള്ള പ്രധാന കാരണം ഡി കാപ്രിയോയുടെ സാന്നിധ്യം തന്നെ. ഇാരിറ്റുവും ലൂക്കാസ് ഹാസും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
വരാനിരിക്കുന്നത്
റെവനന്റ്, ഡെഡ്പൂള്‍, സൂട്ടോപ്പിയ, ഗോഡ്‌സ് ഓഫ് ഈജിപ്ത് എന്നിവയ്‌ക്കെല്ലാം വേണ്ടി കാത്തിരുന്നതു പോലെ ഇനിയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറച്ചു ചിത്രങ്ങളുണ്ട്. പ്രതിഭകളുടെ ഒത്തുചേരലായ ആ സിനിമകള്‍ക്കായി പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ ടിക്കറ്റെടുക്കുമെന്നുറപ്പ്. ഈ മാസം റിലീസ് ചെയ്യുന്ന ചിത്രങ്ങളായ ജംഗിള്‍ ബുക്ക്, ഹണ്ട്‌സ് മാന്‍ എിവ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
ഇതില്‍ ജംഗിള്‍ ബുക്ക് റിലീസ് ചെയ്ത് മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ജോ ഫേവ്‌റെയാണ് ചിത്രത്തിന്റെ സംവിധാനം. ജസ്റ്റിന്‍ മാര്‍ക്‌സിന്റെതാണ് തിരക്കഥ. നീ
ല്‍ സേതിയാണ് മൗഗ്ലിയായി വേഷമിടുത്. മറ്റുള്ള കഥാപാത്രങ്ങള്‍ അനിമേറ്റഡാണ്. പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം ശബ്ദം നല്‍കുന്നത് ഹോളിവുഡിലെ മുന്‍നിര താരങ്ങളാണ്. ബെന്‍ കിങ്‌സ്‌ലിയാണ് മൗഗ്ലിയുടെ കൂട്ടാളിയായ ബഗീരന് ശബ്ദം നല്‍കുത്. സ്‌കാര്‍ലറ്റ് ജൊഹാന്‍സ കായെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുമ്പോള്‍ ബാലുക്കരടിക്ക് ബില്‍ മുറെയും വില്ലനായ ഷേര്‍ഖാന് ഇഡ്രിസ് എല്‍ബയും ശബ്ദം നല്‍കുന്നു. ത്രിഡി ഫോര്‍മാറ്റിലുള്ള ചിത്രം കാണുന്നതിനായി കുട്ടികള്‍ കൂട്ടത്തോടെ തിയറ്ററിലെത്തുമൊണ് പ്രതീക്ഷ