ചിരിക്കാനാണേല്‍ ധൈര്യമായി ടിക്കറ്റെടുക്കാം നുണയന്

ചിരിക്കാനാണേല്‍ ധൈര്യമായി ടിക്കറ്റെടുക്കാം നുണയന്

0

ജെന വി എസ്

വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിഖും ലാലും ഒന്നിക്കുകയും കൂട്ടത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് കൂടി എത്തുകയും ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ചിരിയല്ലാതെ മറ്റൊന്നുമല്ല. മുന്‍ ചിത്രങ്ങളുമായി താരതമ്യങ്ങളില്ലാതെ തിയറ്ററിലിരുന്നു ചിരിക്കാനാകുമെങ്കില്‍ ടിക്കറ്റ് കാശ് മുതലാകുന്ന ചിത്രമാണ് കിംഗ് ലയര്‍. കിംഗ് ലയര്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന കുടുംബങ്ങളെ കൈയിലെടുക്കുന്ന ഒരു ചിരിക്കൂട്ട് ചിത്രമാണ്. ട്രെയ്‌ലര്‍ സൂചിപ്പിച്ചതു പോലെ തന്നെ ഒരു രാജനുണയന്റെ കഥയാണിത്. സത്യനാരായണന്‍ എന്ന നുണകള്‍കൊണ്ട് മാത്രം ജീവിക്കുന്ന ഒരു യുവാവായാണ് ദിലീപ് എത്തുന്നത്. നാട്ടുകാരെയും സ്വന്തം അച്ഛനെ വരെയും പറ്റിക്കുന്ന ഇയാളുടെ മിടുക്ക് ആനന്ദ് വര്‍മയെന്ന പരസ്യ മേഖലയിലെ അതി പ്രശസ്തന്‍ തന്റെ കാര്യ സാധ്യത്തിനായി ഉപയോഗപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ കഥാരൂപം.

സൗന്ദര്യത്തിനായി സ്‌നേഹത്തിന്റെ പാടുകള്‍ മറയ്ക്കരുതെന്ന് കനിഹ

 

ആദ്യപകുതി സത്യനാരായണന്റെയും സുഹൃത്ത് ആന്റപ്പന്റെയും (ബാലു വര്‍ഗീസ്) തമാശകളാല്‍ സമ്പന്നമാണ്. കള്ളപ്പേരിനാല്‍ കള്ളത്തരങ്ങള്‍ പറഞ്ഞ് അഞ്ജലിയെന്ന (മഡോണ സെബാസ്റ്റ്യന്‍) യുവതിയുടെ പുറകെ നടക്കുന്ന ദിലീപ് കഥാപാത്രം നിറഞ്ഞു നില്‍ക്കുകയാണ് ആദ്യ പകുതികളില്‍. ഇടവേളയോടടുക്കുന്നതോടെ ചിത്രം നുണക്കഥകളുടെ മറ്റൊരു ട്രാക്കിലേക്ക് വഴി മാറുന്നു. ദിലീപിനൊപ്പം ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി ബാലു വര്‍ഗീസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചില ദ്വയാര്‍ത്ഥമുള്ള വളിപ്പ് തമാശകളുണ്ടെങ്കിലും ജനപ്രിയ നായകനെന്ന തന്റെ ഇമേജിന് അല്‍പ്പം പോലും ദിലീപ് കോട്ടം വരുത്തുന്നില്ല.

മെഗാസ്റ്റാറിന്റെ കര്‍ണന്‍ 2017ല്‍

തമാശകളില്‍ നിന്നു തുടങ്ങി തമാശകളിലൂടെ യാതൊരു കേടുപാടുകളുമില്ലാതെ കുടുംബത്തെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സിദ്ദിഖ്ലാല്‍ കൂട്ടുകെട്ട് ചിത്രം പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കാന്‍ ലാലും കൂടിയിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ മുന്‍ ചിത്രങ്ങളുടെ റേഞ്ച് പ്രതീക്ഷിച്ച് പോകരുത്. കാലഘട്ടത്തിനനുസരിച്ച് ഒരു അവധിക്കാല എന്റര്‍ടെയ്‌നറായി ആസ്വദിക്കാവുന്ന ചിത്രത്തിന് ബിപിന്‍ ചന്ദ്രനാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ലാലിന്റെ സംവിധാനവും ആല്‍ബിയുടെ ഛായാഗ്രഹണവും കിംഗ് ലയറിനെ മികവുറ്റതാക്കുന്നു. ഗാനങ്ങള്‍ ശരാശരിയില്‍ മാത്രമൊതുങ്ങി. ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നാണ് ശാസ്ത്രം. കുറച്ച് നാളുകള്‍ കൂടി ആയുസ് നീട്ടിക്കിട്ടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഒന്നും നോക്കാതെ കിംഗ് ലയറിന് ടിക്കറ്റെടുക്കാം.

റേറ്റിംഗ്- 2.75/5

SIMILAR ARTICLES

യുഎസില്‍ തെരിയെ മറികടന്ന് 24

0

വന്നു മോനേ, കമ്മട്ടിപ്പാടത്തിന്റെ കിടിലന്‍ ടീസര്‍

0

NO COMMENTS

Leave a Reply