വ്യാജ പ്രചാരണത്തിനെതിരേ പൃഥ്വിരാജും നീരജും
തങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ പൃഥ്വിരാജും നീരജ്മാധവനും ബാലചന്ദ്ര മേനോനും രംഗത്തെത്തി. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് വ്യക്തമായ കാഴ്ടപ്പാടുണ്ടെന്നും തന്റെ പേരില്‍ ഇറങ്ങുന്ന ഫോട്ടോഷോപ്പിലെ വാചകങ്ങള്‍ താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. നേരത്തേ മോദിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള ഗായിക ഗായത്രിയുടെ പേരിലും ഇത്തരത്തില്‍ ബിജെപി അനുഭാവികള്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഗായത്രിയും ഇതിനെ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വൈറ്റിലെ ചുള്ളന്‍ മമ്മൂട്ടിയുടെ ഫോട്ടോകള്‍ കാണാം
സ്വന്തം വ്യക്തിത്വം ഒളിച്ചുവെച്ച് ആരുടെ പേരിലും തങ്ങള്‍ക്കിഷ്ടമുള്ള എന്തും പ്രചരിപ്പിക്കാമെന്നു കരുതുന്ന ഏതോ ജീനിയസുകളാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ എന്നു പറയുന്ന പൃഥ്വിരാജ് ഓരോരുത്തരും വോട്ട് വിവേകപൂര്‍വം ഉപയോഗിക്കണമെന്നും ഓര്‍മപ്പെടുത്തുന്നു.
രേവതിയുടെ രാജ്ഞിയാകുന്നത് നയന്‍താര