മമ്മൂട്ടിയുടെ കര്‍ണന്‍ ഉപേക്ഷിക്കുന്നു?
വളരെ കൗതുകത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പ് ആ വാര്‍ത്ത കേട്ടത്. മലയാളത്തിന്റെ യുവസൂപ്പര്‍ താരം പൃഥ്വിരാജും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരേ കഥാപാത്രമായി രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ എത്തുന്നു എന്നതായിരുന്നു അത്. മുമ്പ് പലപ്പോഴായി പലരും കര്‍ണന്‍ എന്ന ഇതിഹാസ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. ഏറെക്കാലത്തിനു ശേഷം ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി കര്‍ണനെത്തുമെന്നാണ്‌ല ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ അതിനു പിന്നാലെ നിര്‍മാതാവും തിരക്കഥാകൃത്തുമായ കെ ശ്രീകുമാര്‍ താന്‍ 17 വര്‍ഷമായി ശ്രമിക്കുന്ന കര്‍ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് അറിയിച്ച് രംഗത്തെത്തി. മധുപാല്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും അറിയിച്ചു. എന്നാല്‍ വിമലിന്റെ കര്‍ണന്‍ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് നീങ്ങുമ്പോഴും മധുപാലിന്റെ കര്‍ണന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മമ്മൂട്ടിയുടെ കര്‍ണന്‍ ഉടനുണ്ടാകില്ല എന്നാണറിയുന്നത്.
ഇടിയില്‍ ശിവദയുടെയും ഇടിയുണ്ട്
ചിത്രത്തിന്റെ ഷൂട്ടിംഗിന് നൂറ് ദിവസമെങ്കിലും വേണ്ടിവരുമെന്നതാണേ്രത ചിത്രവുമായി സഹകരിക്കാന്‍ മമ്മൂട്ടിക്കുള്ള പ്രധാന തടനം. ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുകള്‍ കാരംണം ഇത്രയും ദിവസം ഒരുമിച്ച് നല്‍കാന്‍ മെഗാസ്റ്റാറിന് കഴിയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍മാറിയ ശേഷം മാത്രമേ ഇനി സിനിമയുടെ ഭാവിയെക്കുറിച്ച് ഉറപ്പിക്കാനാകൂ. എന്തായാലും വരുന്ന വര്‍ഷം ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലായെന്നു തന്നെയാണേ്രത മധുപാല്‍ കണക്കു കൂട്ടുന്നത്. അതിനിടെ ബിജു മേനോനെയും ജയസൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിലേക്ക് മധുപാല്‍ നീങ്ങുകയാണ്.