ഇടിയില്‍ ശിവദയുടെയും ഇടിയുണ്ട്
ഇടിയില്‍ ശിവദയുടെയും ഇടിയുണ്ട്
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന സിബി ഐ സീരീസിലെ അഞ്ചാം സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരേ കഥാപാത്രം അഞ്ചു ചിത്രങ്ങളില്‍ നായക സ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യരുടെ അസിസ്റ്റന്റ്‌സായി പുതിയ അംഗങ്ങളാകും അഞ്ചാം ഭാഗത്തിലുണ്ടാകുക. രണ്‍ജി പണിക്കരായിരിക്കും ഒരു മുഖ്യ വേഷത്തില്‍. അതിനിടെ സിബി ഐ പരമ്പരയുമായും പുതിയ ചിത്രവുമായും ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് എസ് എന്‍ സ്വാമി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. പുതിയ തലമുറയുടെ കാലത്ത് ഒരു തിരക്കഥയുമായി വരുന്നതില്‍ തനിക്ക് ആത്മവിശ്വാസക്കുറവില്ലെന്ന് അദ്ദേഹം പറയുന്നു. തിരക്കഥ കേട്ട് ഇതുവരെ കേട്ടതില്‍ ഏറ്റവും മികച്ച സിബി ഐ കഥ എന്നാണ് കെ മധു പറഞ്ഞത്. മമ്മൂട്ടിയോട് താന്‍ ഈ കഥ പറയില്ലെന്നാണ് പറഞ്ഞതെന്നും സ്വാമി വെളിപ്പെടുത്തി. നാളെ അദ്ദേഹം കഥ ചോദിക്കുമോയെന്നറിയില്ല.
തമന്ന ലിപ് ലോക്കിനില്ല
പണ്ട് തനിക്ക് എഴുതാനറിയില്ല എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ” ` താന്‍ ഒരു എഴുത്തുകാരനൊന്നുമല്ല, തനിക്ക് ഭാഗ്യമുണ്ട് എഴുതുന്ന ചിത്രങ്ങള്‍ വിജയിക്കുമെന്ന്. അതിനാലാണ് ഞാന്‍ അഭിനയിക്കുന്നത്” എന്ന് ഇടയ്ക്ക് മമ്മൂട്ടി പറയുമായിരുന്നത്രേ. എന്നാല്‍ 30 വര്‍ഷത്തിലേറെയായി മമ്മൂട്ടിയുമായി സഹകരിക്കുന്നുവെന്നും ഇപ്പോള്‍ മമ്മൂട്ടി അങ്ങനെ പറയില്ലെന്നും സ്വാമി പറയുന്നു.
സിബി ഐ അഞ്ചാം ഭാഗത്തിന് മമ്മൂട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടി നിര്‍ദേശ പ്രകാരം സുരേഷ്‌ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നായകനാക്കാന്‍ ശ്രമിച്ചിരുന്നു. ചില കാരണങ്ങളാല്‍ അത് നടക്കാതെ വന്നു. പിന്നീട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു. എന്നാല്‍ തന്റെ മനസില്‍ ഈ ചിത്രത്തിലെ നായക സ്ഥാനത്ത് മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മാധ്യമ രംഗത്തെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ തിരക്കഥ. എന്നാല്‍ താന്‍ ഈ ചിത്രം താല്‍കാലികമായ് ഉപേക്ഷിച്ചു എന്ന് അല്‍ഫോണ്‍സ് അറിയിച്ചു. മമ്മൂക്കയുമായ് ഉടന്‍ സിനിമയുണ്ടാകില്ല താന്‍ മറ്റൊരു ചിത്രത്തിലേക്ക് കടക്കുകയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
ഇപ്പോള്‍ നിവിന്‍ പോളിയെയും അരുണ്‍ വിജയിയെയും നായകന്‍മാരാക്കി തമിഴിലും മലയാളത്തിലും ചിത്രം ഒരുക്കുകയാണ് അല്‍ഫോണ്‍സ് ഷൂട്ടിംഗ് ഉടന്‍ തുടങ്ങും.
മഹാഭാരതത്തിലെ കര്‍ണനായി മമ്മൂട്ടിയും പൃഥ്വിരാജും രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ എത്തുന്നുവെന്ന വാര്‍ത്തയാണല്ലോ ഇപ്പോള്‍ മലയാളം ബോക്‌സ് ഓഫിസിലും ഫാന്‍സിനിടയിലും സജീവ വിഷയം. എന്ന് നിന്റെ മൊയ്തീനു ശേഷം ആര്‍ എസ് വിമലുമൊത്ത് കര്‍ണന്‍ എന്ന മെഗാ പ്രൊജക്റ്റുമായി എത്തുന്ന വിവരം പൃഥ്വി ദുബായില്‍ വെച്ചാണ് പ്രഖ്യാപിച്ചത്. എന്നാല്‍ 18 വര്‍ഷമായി കര്‍ണന്റെ ജീവിതം സിനിമയാക്കാന്‍ ശ്രമിക്കുന്ന ശ്രീകുമാര്‍ പിന്നാലെ രംഗത്തെത്തി. ശ്രീകുമാറിന്റെ ഈ ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് മധുപാല്‍. എന്നാല്‍ ഇപ്പോഴറിയുന്നത് കര്‍ണന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളാണ് ഇരു ചിത്രങ്ങളുടെയും പ്രമേയമെന്നാണ്.
സൂത പുത്രനെന്ന് അപമാനിക്കപ്പെട്ട, പാഞ്ചാലിയാല്‍ തഴയപ്പെട്ട, യോഗ്യതയുണ്ടായിട്ടും പിന്തള്ളപ്പെട്ട യുവാവായ കര്‍ണനാണ് വിമലിന്റെ ചിത്രത്തിലുള്ളത്. എന്നാല്‍ അമ്മയം തിരിച്ചറിഞ്ഞിട്ടും തുറന്നു വിളിക്കാനാകാത്ത, സഹോദരങ്ങളെന്നു തിരിച്ചറിഞ്ഞിട്ടും യുദ്ധം ചെയ്യേണ്ടി വരുന്ന, തോല്‍ക്കുമെന്നറിഞ്ഞിട്ടും ദയയില്‍ ഉറച്ചു നിന്ന കര്‍ണന്റെ അന്ത്യ നാളുകളിലെ മനോവ്യാപാരങ്ങളാണ് മധുപാല്‍ ചിത്രത്തിന്റെ ഫോക്കസ്. ചിത്രത്തിന്റെ പേരും ഔദ്യോഗികമായ പ്രഖ്യാപനവും ഉടനുണ്ടാകും.
മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം. ഡിസംബറിനു മുമ്പു തന്നെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബറില്‍ ക്രിസ്മസിനു മുമ്പായി തിയറ്ററുകളിലെത്തുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതിനാല്‍ റിലീസിംഗ് നീണ്ടു. ഏറ്റവു ഒടുവിലായി ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
ചിത്രത്തില്‍ നായികയായെത്തുന്ന നയന്‍താരയെ കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കാനുള്ള തീരുമാനമാണ് റിലീസിംഗ് നീളുന്നതിന് ഇടയാാക്കിയത്. ആദ്യമായി സ്വന്തം കഥാപാത്രത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന നയന്‍സ് പെര്‍ഫെക്ഷനായി സമയമെടുക്കുന്നുണ്ട്. ഇതിനൊപ്പം തമിഴിലെ തിരക്കുകള്‍ കൂടി താരത്തെ വലച്ചപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പക്ഷേ നയന്‍സ് തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന നിര്‍ബന്ധം സംവിധായകനുണ്ടായിരുന്നു. നേരത്തേ മമ്മൂട്ടിക്ക് ഈ കാലഘട്ടത്തില്‍ ചേരുന്ന ഏറ്റവും മികച്ച നായിക നയന്‍താരയാണെന്നും എ.കെ സാജന്‍ അഭിപ്രായപ്പെട്ടിരുന്നു.
അവസാന എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ നിയമം 2 മണിക്കൂര്‍ 10 മിനിറ്റാണ്. നിരവധി സവിശേഷതകളുള്ള തിരക്കഥയാണ് സാജന്‍ മമ്മൂട്ടിക്കായി ഒരുക്കിയിട്ടുള്ളത്.
ഫെയ്‌സ്ബുക്ക് ചര്‍ച്ചകളിലും പേജിനു ലഭിക്കുന്ന ലൈക്കിലും മുമ്പന്തിയില്‍ നില്‍ക്കുന്ന മലയാള താരം മറ്റാരുമല്ല, ആരാധകരുടെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചു ലക്ഷത്തോളം പേരാണ് ദുല്‍ഖറിന്‍റെ പേര് ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിക്കുന്നത്. ഒകെ കണ്‍മണിയിലൂടെ തമിഴകത്ത് ലഭിച്ച സ്വീകാര്യതയും ചാര്‍ലിയിലൂടെ ലഭിച്ച മാസ് ഹീറോ പരിവേഷവും ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ ലൈക്കും കുതിച്ചുകയറ്റുകയാണ്. 38 ലക്ഷത്തിനു മുകളിലാണ് ഇപ്പോള്‍ ദുല്‍ഖറിനുള്ള പേജ് ലൈക്ക്.
രണ്ടാം സ്ഥാനത്തുള്ളത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ്. 34 ലക്ഷത്തിലധികം പേരാണ് ലാലേട്ടന്റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുള്ളത്. നാലര ലക്ഷത്തിലധികം പേര്‍ മോഹന്‍ലാലിന്‍റെ പേര്‍ പരാമര്‍ശിക്കുന്നതായും ഫെയ്‌സ്ബുക്ക് പറയുന്നു.
പ്രേമത്തിലൂടെ താരമൂല്യമുയര്‍ത്തിയ നിവിന്‍പോളിയാണ് മൂന്നാം സ്ഥാനത്ത്. 32 ലക്ഷത്തോളം പേര്‍ നിവിന്‍റെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. മൂന്നര ലക്ഷത്തോളം പേര്‍ നിവിനെ കുറിച്ച് പരാമര്‍ശിക്കുന്നു.
നാലാം സ്ഥാനത്താണ് മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടിക്ക് ഉള്ളത്. ഫെയ്‌സ്ബുക്കില്‍ അത്ര സജീവമല്ലാത്തതും പോസ്റ്റുകളിലൂടെയും ബ്ലോഗിലൂടെയും അഭിപ്രായങ്ങള്‍ പങ്കുവെക്കാത്തതുമാണ് മെഗാതാരത്തിന്‍റെ ഫെയ്‌സ്ബുക്ക് ജനപ്രീതിയെ ബാധിക്കുന്നത്. 30 ലക്ഷത്തിലേറെ പേരാണ് മമ്മൂട്ടിയുടെ പേജ് ലൈക്ക് ചെയ്തിട്ടുള്ളത്. മെഗാതാരത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതാകട്ടെ മുപ്പതിനായിരത്തില്‍ അധികം പേര്‍ മാത്രം.
ഫെയ്‌സ്ബുക്ക് ഏറെക്കാലം വേട്ടയാടിയ പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പ്രീതിയില്‍ അഞ്ചാം സ്ഥാനത്താണ്. മമ്മൂട്ടിയുടെ പ്രശ്‌നം തന്നെയാണ് പൃഥ്വിയുടെ പേജിന് ലൈക്കുകള്‍ കുറയ്ക്കുന്നത്. 2015ല്‍ ഏറ്റവുമധികം വിജയം നേടുകയും പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം പ്രതീക്ഷ നല്‍കുകയും ചെയ്യുന്ന പൃഥ്വിയുടെ പേജിന് ഫെയ്‌സ്ബുക്കിലുള്ളത് 24 ലക്ഷത്തിലധികം പേര്‍ മാത്രം. 89,000ലധികം പേരാണ് പൃഥ്വിയെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിക്കുന്നത്.
സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ ഇപ്പോള്‍ അത്ര രസത്തിലല്ലെന്നാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അറിയുന്നതാണ്. തനിക്ക് മമ്മൂട്ടിയോട് അല്‍പ്പം ദേഷ്യമുണ്ടെന്ന് സുരേഷ്‌ഗോപി തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഏറെക്കാലങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിച്ചു നായക വേഷങ്ങളിലെത്തിയ ചിത്രമാണ് കിംഗ് ആന്‍ഡ് കമ്മിഷണര്‍. ചിത്രത്തില്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ ഏറെ പണിപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തയാറല്ലായെന്നായിരുന്നു സുരേഷ്‌ഗോപിയുടെ നിലപാട്. ഒടുവില്‍ മമ്മൂട്ടി കൂടി ശ്രമിച്ചതിന്‍റെ ഫലമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തിയത്. എന്നാല്‍ ഇതിനു ശേഷവും സുരേഷ് ഗോപിയുടെ പിണക്കത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് പുതിയ സൂചനകള്‍.
സിബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തില്‍ ഇരു താരങ്ങളെയും ഒന്നിച്ചു കൊണ്ടുവരാന്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയും ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വീണ്ടും സേതുരാമയ്യരായെത്തുന്നതിന് തുടക്കം മുതലേ മമ്മൂട്ടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇടയ്ക്ക് സുരേഷ് ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നായകനാക്കി മമ്മൂട്ടിയെ അതിഥി വേഷത്തിലെത്തിക്കാം എന്ന് ആലോചനയുണ്ടായി. എന്നാല്‍ അതും നടന്നില്ല. ഒടുവില്‍ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും സേതുരാമയ്യരാകാന്‍ തയാറായി. എന്നാല്‍ ചിത്രത്തില്‍ ഹാരിയായി സുരേഷ്‌ഗോപി എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തില്‍ മുഖ്യ വില്ലനായെത്തുന്നത് രണ്‍ജി പണിക്കരാണ്.
സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ഗോളാന്തര വാര്‍ത്തകള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം മികച്ച ഒരു ആക്ഷേപ ഹാസ്യ സിനിമയാകുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. മമ്മൂട്ടിക്കു വെച്ച കഥാപാത്രം ദുല്‍ഖറിനു നല്‍കുകല്ല, ഇത് മറ്റൊരു പ്രൊജക്റ്റാണെന്നാണ് മനസിലാക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെതാണ് തിരക്കഥ.
തന്‍റെ കംഫര്‍ട്ടബിള്‍ നായകരെ വിട്ട് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സത്യന്‍ അന്തിക്കാട് യുവതാരങ്ങളിലേക്ക് പോയിട്ടുള്ളത്. ഇതില്‍ ഫഹദ് നായകനായ ഇന്ത്യന്‍ പ്രണയകഥ വന്‍ വിജയമായിരുന്നു. നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തു.
നായികയുടെ ചവിട്ടേറ്റ് വില്ലന്‍ അവശനായി
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തനിക്ക് വീണ്ടും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള രണ്ടേരണ്ട് കഥാപാത്രങ്ങളേയുള്ളൂ. ” ഞാന്‍ അഭിനയിച്ച സിനിമകള്‍ ഏതെങ്കിലും റീമേക്ക് ചെയ്ത് വീണ്ടും നായകനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തൃഷ്ണയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമാണ്” മമ്മൂട്ടി പലകുറി ഈ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ റീമേക്കിലൂടെ തൃഷ്ണ വീണ്ടുമെത്തുകയാണ്. തിരക്കഥ എംടി വാസുദേവന്‍ നായര്‍ തന്നെ, സംവിധാനം മധുപാല്‍. നായകനാകുന്നത് മമ്മൂട്ടിയല്ല പൃഥ്വിരാജാണ്.
മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ തൃഷ്ണ റിലീസ് ചെയ്തത് 1981ല്‍ ആണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റാണ്. മൈനാകം കടലില്‍ നിന്നുയരുന്നവോ, ശ്രുതിയില്‍ നിന്നുണരും തുടങ്ങിയ പാട്ടുകള്‍ റീമിക്‌സ് ചെയ്ത് റീമേക്കിലുമുണ്ടാകുമെന്നാണ് സൂചന. എന്തായാലും എംടിയുടെ തിരക്കഥയില്‍ ഒരു കഥാപാത്രം ചെയ്യാനുള്ള അവസരമാണ് പൃഥ്വിക്ക് ലഭിച്ചിരിക്കുന്നത്.
സായ് പല്ലവി എല്ലാം ഒത്തിണങ്ങിയ നടിയെന്ന് വിനയ് ഫോര്‍ട്ട്
മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസായി പുതിയ നിയമം തിയറ്ററുകളിലെത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. എ.കെ സാജന്‍ രഞ്ജിപണിക്കറെ നായകനാക്കാനാണ് പുതിയ നിയമത്തിന്‍റെ തിരക്കഥയെഴുതിയത്. എന്നാല്‍ രഞ്ജിയുടെ തന്നെ നിര്‍ദേശ പ്രകാരം ഇത് മമ്മൂട്ടിക്കായി മാറ്റിയെഴുതുകയായിരുന്നു. തിരക്കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ ചിത്രം ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തു. മമ്മൂട്ടി എത്തിയതോടെ നായികയായി നയന്‍ താരയും എത്തി. മമ്മൂട്ടി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു എന്ന സവിശഷതയും ചിത്രത്തിനുണ്ട്. പുതിയ നിയമത്തിന്‍റെ ചില കാഴ്ചകള്‍ കാണാം.