സ്വാമിക്ക് എഴുതാനറിയില്ലെന്ന് മമ്മൂട്ടി; സിബി ഐ അഞ്ചാം ഭാഗത്തില്‍ സുരേഷ്‌ഗോപിയെ നായകനാക്കാന്‍ ആലോചിച്ചു
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന സിബി ഐ സീരീസിലെ അഞ്ചാം സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരേ കഥാപാത്രം അഞ്ചു ചിത്രങ്ങളില്‍ നായക സ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യരുടെ അസിസ്റ്റന്റ്‌സായി പുതിയ അംഗങ്ങളാകും അഞ്ചാം ഭാഗത്തിലുണ്ടാകുക. രണ്‍ജി പണിക്കരായിരിക്കും ഒരു മുഖ്യ വേഷത്തില്‍. അതിനിടെ സിബി ഐ പരമ്പരയുമായും പുതിയ ചിത്രവുമായും ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് എസ് എന്‍ സ്വാമി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. പുതിയ തലമുറയുടെ കാലത്ത് ഒരു തിരക്കഥയുമായി വരുന്നതില്‍ തനിക്ക് ആത്മവിശ്വാസക്കുറവില്ലെന്ന് അദ്ദേഹം പറയുന്നു. തിരക്കഥ കേട്ട് ഇതുവരെ കേട്ടതില്‍ ഏറ്റവും മികച്ച സിബി ഐ കഥ എന്നാണ് കെ മധു പറഞ്ഞത്. മമ്മൂട്ടിയോട് താന്‍ ഈ കഥ പറയില്ലെന്നാണ് പറഞ്ഞതെന്നും സ്വാമി വെളിപ്പെടുത്തി. നാളെ അദ്ദേഹം കഥ ചോദിക്കുമോയെന്നറിയില്ല.
തമന്ന ലിപ് ലോക്കിനില്ല
പണ്ട് തനിക്ക് എഴുതാനറിയില്ല എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ” ` താന്‍ ഒരു എഴുത്തുകാരനൊന്നുമല്ല, തനിക്ക് ഭാഗ്യമുണ്ട് എഴുതുന്ന ചിത്രങ്ങള്‍ വിജയിക്കുമെന്ന്. അതിനാലാണ് ഞാന്‍ അഭിനയിക്കുന്നത്” എന്ന് ഇടയ്ക്ക് മമ്മൂട്ടി പറയുമായിരുന്നത്രേ. എന്നാല്‍ 30 വര്‍ഷത്തിലേറെയായി മമ്മൂട്ടിയുമായി സഹകരിക്കുന്നുവെന്നും ഇപ്പോള്‍ മമ്മൂട്ടി അങ്ങനെ പറയില്ലെന്നും സ്വാമി പറയുന്നു.
സിബി ഐ അഞ്ചാം ഭാഗത്തിന് മമ്മൂട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടി നിര്‍ദേശ പ്രകാരം സുരേഷ്‌ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നായകനാക്കാന്‍ ശ്രമിച്ചിരുന്നു. ചില കാരണങ്ങളാല്‍ അത് നടക്കാതെ വന്നു. പിന്നീട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു. എന്നാല്‍ തന്റെ മനസില്‍ ഈ ചിത്രത്തിലെ നായക സ്ഥാനത്ത് മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.