ദീപികയുടേത് മോശം ഡ്രസിംഗെന്ന് ബ്രിട്ടിഷ് മാധ്യമം

ദീപികയുടേത് മോശം ഡ്രസിംഗെന്ന് ബ്രിട്ടിഷ് മാധ്യമം

0
ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ തന്റെ ഹോളിവുഡ് പ്രവേശനം അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ്.ട്രിപ്പിള്‍ എക്‌സ് സീരീസില്‍ എത്തുന്ന ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍കേജിന്റെ റിലീസിനു മുന്നോടിയായി ഹോളിവുഡ് ഇവന്റുകളിലും താരം സജീവമാകുന്നുണ്ട്. അടുത്തിടെ നടന്ന എംടിവി യൂറോപ്പ് മ്യൂസിക് അവാര്‍ഡിന് താരം എത്തിയത് പച്ചയും കറുപ്പും കലര്‍ന്ന ഹോളിവുഡ് സ്‌റ്റൈല്‍ വസ്ത്രധാരണമായിട്ടായിരുന്നു. താരത്തിന്റെ ഗ്ലാമര്‍ ലുക്ക് റെഡ്കാര്‍പ്പറ്റില്‍ ഏറെ ശ്രദ്ധ നേടിയെങ്കിലും വിദേശ മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് ബ്ലണ്ടര്‍ എന്നാണ് ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയ്ല്‍ ദീപികയുടെ വസ്ത്രധാരണത്തെ വിശേഷിപ്പിച്ചത്. തങ്ങളുടെ മോശം വസ്ത്രധാരണങ്ങളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തുകയും ചെയ്തു പത്രം.
loading...

NO COMMENTS

Leave a Reply