സൗബിന്‍ ഷാഹിറിന്റെ പറവയില്‍ ദുല്‍ഖര്‍

സൗബിന്‍ ഷാഹിറിന്റെ പറവയില്‍ ദുല്‍ഖര്‍

0
നടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയില്‍ ദുല്‍ഖര്‍ സല്‍മാനും. പ്രാധാന്യമുള്ള അല്‍പ്പം നീണ്ട അതിഥി വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ചിത്രത്തിലെ ദുല്‍ഖറിന്റെ സാന്നിധ്യം സൗബിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പറവ. ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തേ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തേ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലും ദുല്‍ഖര്‍ ശ്രദ്ധേയമായ അതിഥി വേഷം ചെയ്തിരുന്നു.

 

loading...

NO COMMENTS

Leave a Reply