സാനിയ മിര്‍സയുടെ കഥയുമായി സിനിമ; സമ്മതം മൂളാതെ താരം
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് വനിതാ താരം സാനിയ മിര്‍സയുടെ ജീവിത കഥ സിനിമയാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സാനിയ മിര്‍സ തന്റെ ജീവിതം സിനിമയാക്കുന്നതിന് ഇപ്പോള്‍ സമ്മതം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.ജീവിതത്തില്‍ നടന്ന പല സംഭവങ്ങളും പരസ്യമായി വെളിപ്പെടുത്തുന്നതില്‍ താല്‍പ്പര്യമില്ലെന്ന് സിനിമാ ആവശ്യവുമായി സമീപിച്ചവരോട് സാനിയ വ്യക്തമാക്കിയതായാണ് സൂചന.
തന്റെ കരിയറില്‍ നഷ്ടങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും അത്തരം ചില അവസരങ്ങളില്‍ നിന്നും മോചനം നേടുന്നതിന് മാസങ്ങളെടുത്തുവെന്നും സാനിയ വ്യക്തമാക്കി. കായിക താരങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് സാനിയ മിര്‍സയുടെ ജീവിതവും അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.