മണിയുടെ ജീവിതകഥയുമായി വിനയന്‍; മുഖ്യവേഷത്തില്‍ സഹോദരന്‍

മണിയുടെ ജീവിതകഥയുമായി വിനയന്‍; മുഖ്യവേഷത്തില്‍ സഹോദരന്‍

0

കലാഭവന്‍ മണിക്ക് സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പലതും സമ്മാനിച്ചത് സംവിധായകന്‍ വിനയനായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് മണി ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം സ്വന്തമാക്കിയത്. പിന്നീട് കരുമാടിക്കുട്ടനിലും രാക്ഷസ രാജാവിലും മണിക്ക് വിനയന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ നല്‍കി. ഇപ്പോള്‍ മണിയുടെ ജീവിതകഥ അടിസ്ഥാനമാക്കി ഒരു ചിത്രത്തിന് തയാറെടുക്കുകയാണ് വിനയന്‍. ജനനം മുതല്‍ 45-ാം വയസിലെ മരണം വരെയുള്ള സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിനയന്‍ ആരംഭിച്ചു കഴിഞ്ഞു. മണിയുടെ മരണ ശേഷം സൂപ്പര്‍ താരങ്ങളുമായി ബന്ധപ്പെടുത്തി ചില വിവാദങ്ങളും വിനയന്‍ തുടക്കമിട്ടിരുന്നു.

സായ് പല്ലവിയെ പ്രണയിക്കാന്‍ വേണ്ട യോഗ്യതയെന്ത്? താരം പറയുന്നു

ചിത്രത്തില്‍ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. ചിത്രത്തിലൂടെ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനും സിനിമയുടെ മുഖ്യധാരയിലെത്തുകയാണ്. മുമ്പ് പലപ്പോഴും രാമകൃഷ്ണനെ സിനിമയില്‍ എത്തിക്കണമെന്ന് മണി വിനയനോട് ആവശ്യപ്പെട്ടിരുന്നത്രേ. എന്നാല്‍ മണിയുടെ വേഷമല്ല ചിത്രത്തില്‍ രാമകൃഷ്ണന്‍ ചെയ്യുന്നത്. ആ വേഷം ഒരു മിമിക്രി താരത്തിന് നല്‍കാനാണ് വിനയന്‍ ആലോചിക്കുന്നത്. കലാഭവന്‍ മണിയായി സഹോദരന്‍ തന്നെ അഭിനയിച്ചാലുള്ള വൈകാരിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ആ വേഷത്തില്‍ നിന്ന് രാമകൃഷ്ണനെ ഒഴിവാക്കുന്നത്.

മണിക്ക് കരളിനായി ലാലേട്ടന്‍ ചെയ്തതെന്തെന്നറിയുമോ?

NO COMMENTS

Leave a Reply