മണിക്ക് കരളിനായി ലാലേട്ടന്‍ ചെയ്തതെന്തെന്നറിയുമോ?
കലാഭവന്‍ മണി അകാലത്തില്‍ അന്തരിച്ചപ്പോള്‍ വേണ്ടവിധം അനുശോചിച്ചില്ല എന്നു പറഞ്ഞ് ഏറ്റവുമധികം പഴി കേട്ടയാളാണ് മോഹന്‍ലാല്‍. മണിയുമായി ഏറെ അടുപ്പമുള്ള ആളായിരുന്നിട്ടും ആദ്യമൊന്നും കാര്യം മനസിലാക്കാതെയുള്ള ഈ ആരോപണങ്ങള്‍ക്ക് താരം മറുപടി പറഞ്ഞില്ല. എന്നാല്‍ കലാഭവന്‍ മണി ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ മുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും വിവരങ്ങള്‍ അറിയുകയും ചെയ്തിരുന്ന ആളായിരുന്നു ലാല്‍. മണിയുടെ അസുഖത്തെ കുറിച്ചും സിനിമാ മേഖലയില്‍ ഏറ്റവും അറിയാവുന്നവരില്‍ ഒരാള്‍ ലാലേട്ടനായിരുന്നു.
അച്ഛനൊപ്പം അഭിനയിക്കാന്‍ കാളിദാസന്റെ കണ്ടീഷന്‍
തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി- അമലപോള്‍
മണിക്ക് ചികിത്സയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കാനും മോഹന്‍ലാല്‍ തയാറായിരുന്നു. ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലേക്ക് മണിയെ ചികിത്സയ്ക്കായി നിര്‍ദേശിച്ചതും അദ്ദേഹമാണ്. അതിനു ശേഷം മണിക്ക് വൃക്ക മാറ്റിവെക്കുന്നതിന് അനുയോജ്യമായ ഒരു ഡോണറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. നിരന്തരം മണിയുടെ ആരോഗ്യം സംബന്ധിച്ച് ലാല്‍ ഡോക്റ്റര്‍മാരോട് അന്വേഷിച്ചു. എന്നാല്‍ പരിശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാകും മുമ്പ് മരണം സംഭവിച്ചു.