തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി- അമലപോള്‍
ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പനില്‍ നായികയായെത്തുന്നത് അമലാ പോളാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് അമല മമ്മൂട്ടിക്ക് നായികയാകുന്നത്. നിരവധി അച്ചായന്‍ വേഷങ്ങള്‍ ഹിറ്റ് ആക്കി മാറ്റിയ മെഗാതാരം ജോപ്പനില്‍ എന്തു വ്യത്യസ്തതയാണ് കാത്തുവെക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓര്‍ഡിനറി എന്ന സൂപ്പര്‍ഹിറ്റിന്റെ രചയിതാവായ നിഷാദ് കോയയാണ് തിരക്കഥ ഒരുക്കുന്നത്.
ഡാര്‍വിനെ മറികടന്ന് കലി ട്രെയ്‌ലര്‍
ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ട്രെയ്‌ലര്‍
ഇതിനു മുമ്പ് ലൈല ഓ ലൈല ആണ് അമല പോള്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം. വ്യത്യസ്ത വേഷങ്ങളും വേറിട്ട സിനിമകളും തെരഞ്ഞെടുത്ത് കരിയറിന്റെ വേറൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് താരം ഇപ്പോള്‍.