സായ് പല്ലവിയെ പ്രണയിക്കാന്‍ വേണ്ട യോഗ്യതയെന്ത്? താരം പറയുന്നു

സായ് പല്ലവിയെ പ്രണയിക്കാന്‍ വേണ്ട യോഗ്യതയെന്ത്? താരം പറയുന്നു

0

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ നടിയാണ് സായ് പല്ലവി. മലര്‍ മിസിന്റെ തമിഴ് മൊഴിയും മുഖക്കുരുവും ചിരിയുമെല്ലാം യുവാക്കള്‍ക്ക് ഹരമായി. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനൊപ്പം കലിയിലെത്തിയും സായ് പ്രേക്ഷകരുടെ ഇഷ്ടം നേടി. തന്റെ വിവാഹ, പ്രണയ സങ്കല്‍പ്പങ്ങളെ കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാായ് പല്ലവി മനസു തുറന്നു. തന്നെ പ്രണയിക്കുന്നയാള്‍ വലിയ ക്ഷമയുള്ളയാളായിരിക്കണം എന്നാണ് താരം പറയുന്നത്. പ്രണയിക്കുന്ന ആളില്‍ തനിക്ക് അമ്മയെ കാണാന്‍ കഴിയണമെന്നും പറയുന്നു. അമ്മ നല്‍കിയ കെയറും സംരക്ഷണയുമാണേ്രത പ്രതീക്ഷിക്കുന്നത്.

സായ്പല്ലവിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്(വിഡിയോ)

ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് രാത്രിയിലായിരിക്കും മിക്കവാറും ഷൂട്ട്. അമ്മ രാത്രിമുഴുവന്‍ ഉറക്കമിളച്ച് കൂട്ടിരിക്കുമായിരുന്നു. സിനിമയില്‍ വന്ന ശേഷവും അങ്ങനെ തന്നെ. തന്റെ ഉച്ചാരണം ശരിയാവാത്തത് കാരണം ചിലപ്പോള്‍ ഡബ്ബിങ് ഏറെ നീണ്ടു പോകും. വട്ടായി പോകുന്ന അവസ്ഥിയില്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ ഉണ്ടാവും. ആ ചിരി കാണുമ്പോള്‍ എല്ലാ പ്രയാസവും ഞാന്‍ മറക്കും. എനിക്ക് ദാഹിക്കുമ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ അമ്മ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും തനിക്ക് ഈ സംരക്ഷണം അനുഭവിക്കാന്‍ കഴിയണമെന്നാണ് താരത്തിന്റെ ഡിമാന്റ്. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും സായ് പല്ലവി പറയുന്നു.

പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചിരുന്നതിനായി വെളിപ്പെടുത്തല്‍

NO COMMENTS

Leave a Reply