പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചിരുന്നതിനായി വെളിപ്പെടുത്തല്‍
കരിയറിലെ മോശം കാലത്ത് പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി നടിയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. രണ്ടു മുന്നു തവണ പ്രിയങ്ക ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും താനാണവരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ജാജു അവകാശപ്പെട്ടു. ട്വിറ്ററിലാണ് ജാജുവിന്റെ വെളിപ്പെടുത്തല്‍. 2004ല്‍ പ്രിയങ്ക ചോപ്ര ജോലിയില്‍ നിന്നും പിരിച്ചു വിട്ട മാനേജരാണ് ജാജു. പിന്നീട് ഇയാള്‍ പ്രിയങ്കയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് നടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കരിങ്കുന്നം സിക്‌സസ് ഫസ്റ്റ്‌ലുക്ക് പുറത്ത്
സായ്പല്ലവിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്(വിഡിയോ)
തനിക്ക് ശമ്പളം നല്‍കിയിട്ടിശല്ലന്ന് ആരോപിച്ച് ജാജു പ്രിയങ്കയ്‌ക്കെതിരെയും പരാതി നല്‍കിയിരുന്നു. മകളുടെ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജാജുവിനെതിരെ 2008ല്‍ പ്രിയങ്കയുടെ പിതാവ് നല്‍കിയ മറ്റൊരു കേസും നിലവിലുണ്ടായിരുന്നു. ഈ കേസില്‍ ഇയാള്‍ രണ്ട് മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പ്രിയങ്കയുടെ മുന്‍ കാമുകമാന അസീം മര്‍ച്ചെന്റുമായി ചേര്‍ന്ന് 67 ഡേയ്‌സ് എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രചരണങ്ങള്‍ നടക്കുന്നത് പ്രിയങ്കയ്ക്ക് എതിരാണെന്ന് വ്യക്തമായതോടെ അസീമിന് നടി വക്കീല്‍ നോട്ടീസ് അയയ്ക്കുകയും തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ജാജുവിന്റെ വെളിപ്പെടുത്തലിനോട് പ്രിയങ്ക പ്രതികരിച്ചിട്ടില്ല.