തെറി ടീസറിന് ഒരു കോടിക്കു മേലേ വ്യൂസ്

തെറി ടീസറിന് ഒരു കോടിക്കു മേലേ വ്യൂസ്

0
ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഇളയ ദളപതി വിജയ് എത്തുന്ന തെറി റിലീസിന് മുമ്പു തന്നെ തരംഗമാകുകയാണ്. കേരളത്തില്‍ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിച്ച മൂന്നാമത്തെ വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റു പോയത്. ആറു കോടിക്കു മേലേ നല്‍കിയാണ് ഫ്രൈഡേ ഫിലിം ഹൗസ് തെറിയുടെ കേരളത്തിലെ വിതരണാവകാശം നേടിയെടുത്തത്.
ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ മറ്റൊരു റെക്കോഡിലേക്ക് നീങ്ങുകയാണ് തെറി.
ഒരു കോടിക്കു മുകളിലാണ് തെറിയുടെ ടീസറിന് ഇതുവരെ യൂ ട്യൂബില്‍ ലഭിച്ചിട്ടുള്ള വ്യൂസ്. നിലവില്‍ ശങ്കറിന്റെ വിക്രം ചിത്രം ഐ യുടെ ട്രെയ്‌ലറാണ് തമിഴില്‍ നിന്ന് ഏറ്റവുമധികം വ്യൂസ് യൂട്യൂബില്‍ സ്വന്തമാക്കിയിട്ടുള്ളത്, 11 മില്യണ്‍ വ്യൂസ്. തെറി റിലീസിനു മുമ്പു തന്നെ ഐ യുടെ റെക്കോഡ് മറികടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിന്റെ 40 ശതമാനവും കേരളത്തിലാണ് ചിത്രീകരിച്ചത് എന്നതും മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

വാപ്പച്ചിയുടെ നിഴലില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ചെന്ന് ദുല്‍ഖര്‍

NO COMMENTS

Leave a Reply