ഹണീബിക്ക് രണ്ടാം ഭാഗവുമായി ലാല്‍ജൂനിയര്‍

ഹണീബിക്ക് രണ്ടാം ഭാഗവുമായി ലാല്‍ജൂനിയര്‍

0
സംവിധായകനും അഭിനേതാവുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) തന്റെ അരങ്ങേറ്റത്തിന് തെരഞ്ഞെടുത്തത് ഒരല്‍പ്പം വ്യത്യസ്ത ചിത്രമായിരുന്നു. കൊച്ചിയിലെ ഫ്രീക്ക് പിള്ളേരും അവരുടെ മദ്യപാനവും സൗഹൃദവും തമാശകളുമായി ഒരുക്കിയ ഹണിബീ പക്ഷേ ബോക്‌സ് ഓഫിസില്‍ കൊളുത്തി. അപ്പോള്‍ തന്നെ ഹണീബിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് ലാല്‍ എത്തിയത് ഹായ് ഐ ആം ടോണി എന്ന മറ്റൊരു പരീക്ഷണവുമായിട്ടായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫിസില്‍ തലകുത്തി വീഴാനായിരുന്നു ആ ചിത്രത്തിന്റെ വിധി.
ഇപ്പോഴിതാ ഹണീബിയുടെ രണ്ടാംഭാഗവുമായി ലാല്‍ ജൂനിയര്‍ എത്തുകയാണ്. പ്രേക്ഷകരും ഏറെ കൗതുകത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ലാല്‍, ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു വര്‍ഗീസ് എന്നിവര്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് സൂചന.

NO COMMENTS

Leave a Reply