നരേന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു
ഫോര്‍ ദ പ്യൂപ്പിളിലെ പോലീസ് വേഷത്തിലൂടെയാണ് നരേന്‍ മലയാള സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രം ശ്രദ്ധേയമായെങ്കിലും പിന്നീട് ഏറെക്കാലം വലിയ വിജയങ്ങളില്ലാതെ താരം കടന്നു പോയി. ലാല്‍ ജേസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സാണ് പിന്നീട് നരേന് ബ്രേക്ക് സമ്മാനിച്ചത്. മുരളി എന്ന ക്ലാസ്്‌മേറ്റ്‌സ് കഥാപാത്രം ഇന്നും നരേന് ഏറെ ആരാധകരെ സമ്മാനിക്കുന്നുണ്ട്. ഇതിനിടെ തമിഴിലെത്തിയ നരേന് അവിടെ വലിയ അവസരങ്ങള്‍ ലഭിച്ചു. ചിത്തിരം പേസുതടി, അഞ്ജാതെ തുടങ്ങിയ വലിയ വിജയങ്ങളും നരേന്‍ സ്വന്തമാക്കി. തമിഴിലെ തിരക്കുകള്‍ മലയാളത്തില്‍ നീണ്ട ഇടവേളകളാണ് നരേന് സമ്മാനിച്ചത്.
ഹുമ ഖുറേഷി വൈറ്റിനായി മലയാളം പഠിച്ചു
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ചിത്രത്തില്‍ മാത്രമാണ് നരേനെത്തിയത്. ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിബി മലയില്‍ ചിത്രമായിരുന്നു അത്. കാത്തുകുട്ടി എന്ന തമിഴ്ചിത്രത്തിനായി പ്രത്യേക ഗെറ്റപ്പ് സൂക്ഷിച്ചിരുന്നതാണ് മലയാളത്തിലെ ഇടവേളയ്ക്ക് കാരണമെന്ന് നരേന്‍ പറയുന്നു. ചിത്രം നീണ്ടു പോയതിനാല്‍ മലയാളത്തില്‍ നിന്നു വന്ന പല ഓഫറുകളും വേണ്ടെന്നുവെക്കുകയായിരുന്നു.
ഇപ്പോള്‍ മലയാളത്തില്‍ വീണ്ടും നായക വേഷത്തില്‍ തന്നെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നരേന്‍. ഹല്ലേലൂയ എന്ന ചിത്രത്തില്‍ ഡോക്്റ്റര്‍ റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഈ തിരിച്ചുവരവ്. മേഘ്‌ന രാജാണ് നായിക. ഇതിനു പിന്നാലെ ‘ അങ്ങനെ തന്നെ നേതാവേ, അഞ്ചെട്ടെണ്ണം പിന്നാലെ’ എന്ന ചിത്രമാണ് വരുന്നത്. ആസിഫലി നിര്‍മിക്കുന്ന ഒരു ചിത്രത്തിലും നരേന്‍ എത്തുന്നുണ്ട്.
നമിതയുടെ തെലുങ്ക് ചിത്രം; ഫോട്ടോകള്‍ കാണാം