അജിത് പാഞ്ഞെത്തിയതിനു പിന്നിലെ അറിയാക്കഥ ഇതാണ്

അജിത് പാഞ്ഞെത്തിയതിനു പിന്നിലെ അറിയാക്കഥ ഇതാണ്

0

അന്തരിച്ച ജെ ജയലളിതയ്ക്ക് ആദരമര്‍പ്പിക്കാനായ അജിത് കുമാര്‍ ബള്‍ഗേറിയയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ഇന്നു പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അജിത്തിന്റെ വരവില്‍ എന്തെങ്കിലും രാഷ്ട്രീയ മാനങ്ങളുണ്ടോയെന്നാണ് ഏവരും ചര്‍ച്ച ചെയ്തത്. ബള്‍ഗേറിയയില്‍ ഷൂട്ടിംഗ് തിരക്കിലായ അജിത് ജയയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേരിട്ടെത്തില്ലെന്നാണ് ഏവരും കരുതിയിരുന്നത്. ഇന്നലെ രാവിലെ അജിത് ബള്‍ഗേറിയയില്‍ നിന്ന് അനുശോചന സന്ദേശം അയക്കുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയ നേതാവിന് നേരിട്ടെത്തി ആദരമര്‍പ്പിക്കണമെന്ന് അജിത് നിര്‍ബന്ധം പ്രകടിപ്പിക്കുകയായിരുന്നത്രേ.

സിനിമകള്‍ കുറയ്ക്കുന്നു;മമ്മൂട്ടിയുടെ സംവിധാന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യമെന്ത്?

അപ്പോള്‍ ബള്‍ഗേറിയയില്‍ സമയം പുലര്‍ച്ചെ നാലു മണിയായിരുന്നു. അവിടന്ന് ചെന്നൈയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ് അപ്പോഴില്ലാതിരുന്നതിനാല്‍ റൊമേനിയയില്‍ എത്തി അവിടന്നാണ് ചെന്നൈ വിമാനം പിടിച്ചത്. 20 മണിക്കൂര്‍ നീണ്ട യാതത്രയ്‌ക്കൊടുവില്‍ അജിത് എത്തുമ്പോഴേക്കും സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. എങ്കിലും ഇന്ന് പുലര്‍ച്ചെ 4.30ന് എത്തിയ അജിത് നേരേ ചെന്നത് മറീനബീച്ചില്‍ ജയലളിതയെ അടക്കം ചെയ്ത ഇടത്തേക്കായിരുന്നു.

loading...

SIMILAR ARTICLES

ഏഷ്യയിലെ സെക്‌സിയസ്റ്റ് ടിവി സ്റ്റാറായത് നിയ ശര്‍മ

0

NO COMMENTS

Leave a Reply