മോഹന്‍ലാല്‍ എത്തുന്നത് മുന്‍ പൊലീസുകാരനായി; ഗ്രാന്‍ഡ്മാസ്റ്ററിന്റെ രണ്ടാംഭാഗം?
ബി ഉണ്ണികൃഷ്ണന്‍ വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മി.ഫ്രോഡ് എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഇതില്‍ ആദ്യ രണ്ട് ചിത്രങ്ങള്‍ വിജയം നേടിയപ്പോള്‍ ഫ്രോഡ് വന്‍ പരാജയമായി. ഇത്തവണ ഒരു മുന്‍ പൊലീസ് ഉദ്യാഗസ്ഥനായാണ് ലാല്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ എത്തുന്നത്.
മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം; ഉദയകൃഷ്ണ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു
നേരത്തേ ഗ്രാന്‍ഡ് മാസ്റ്ററില്‍ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന, മധ്യവയസ്‌കനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തിയത്. എന്നാല്‍ പുതിയ ചിത്രം ഗ്രാന്‍ഡ് മാസ്റ്ററിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണോയെന്ന് വ്യക്തമല്ല. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചും മറ്റ് പ്രത്യേകതകളും പിന്നീട് അറിയിക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്.