മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം; ഉദയകൃഷ്ണ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു
ട്വന്റി- ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ചിത്രമെത്തുക എന്നും വാര്‍ത്തകള്‍ വ്യക്തമാക്കി. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം നിഷേധിക്കുകയാണ് ഉദയകൃഷ്ണ.
ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് ചിത്രം നിര്‍മിക്കുമെന്നും വ്യാജ വാര്‍ത്തയില്‍ ഉണ്ടായിരുന്നു. സിനിമയിലെ സൗഹൃദങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉപകരിക്കുകയെന്ന് ഉദയകൃഷ്ണ പറയുന്നു. ഇപ്പോള്‍ മമ്മൂട്ടിചിത്രത്തിന്റെ രചനയിലാണ് താനുള്ളതെന്നും ഉദയ്കൃഷ്ണ വ്യക്തമാക്കി. അജയ് വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.