വിവാഹം കഴിക്കില്ലെന്ന തീരുമാനം ഹണിറോസ് മാറ്റി; യുവനടനുമായി പ്രണയത്തില്ലെന്നും ഗോസിപ്പ്
മലയാളത്തില്‍ ഇടക്കാലത്ത് ശക്തമായ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ്. താന്‍ വിവാഹ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ജീവിതകാലം മുഴുവന്‍ ഒരാളുടെ ഭാര്യയായി ചെലവിടുന്നത് ചിന്തിക്കാനാകില്ലെന്നും താരം നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.
ഒപ്പവും കോപ്പിയടിയോ? വെളിപ്പെടുത്തലുമായി രാംഗോപാല്‍ വര്‍മ
പെരുമ്പാവൂരിലെ ജിഷ വധക്കേസാണ് ഇതിന് പ്രധാന കാരണമായത്. ഒറ്റയ്ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള ഒരു സാഹചര്യം ഇല്ലാത്ത സഹാചര്യമാണുള്ളതെന്നും തനിക്ക് പലപ്പോഴും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്നും താരം പറയുന്നു. എങ്കിലും ഏതെങ്കിലും ഒരാളെ ചെന്ന് വിവാഹം കഴിക്കാന്‍ താരം തയാറല്ല. തന്റെ മനസിനിണങ്ങിയ ആളെ കണ്ടെത്തിയിട്ടാകും വിവാഹമെന്ന് ഹണി റോസ് വ്യക്തമാക്കുന്നു. അതിനിടെ ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ പരക്കുന്നുണ്ട്.