ദുല്‍ഖറിന് 30; കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

ദുല്‍ഖറിന് 30; കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

0

ഇന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് താര രാജകുമാരന്‍ മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും വിപണനമൂല്യമുള്ള താരം തന്നെയാണ് ദുല്‍ഖര്‍. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ദുല്‍ഖറിന് 30 വയസ് തികയുകയാണ്.
1986 ജൂലായ് 28നാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകനായി കൊച്ചിയില്‍ ദുല്‍ഖര്‍ ജനിക്കുന്നത്. പഠനവും വളര്‍ച്ചയുമെല്ലാം കേരളത്തിനു പുറത്തായിരുന്നു. ചെന്നൈയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും യുഎസില്‍ ബിസിനസ് ബിരുദവും നേടിയ ഡിക്യു അല്‍പ്പകാലം ദുബായിയില്‍ ഐടി രംഗത്ത് പ്രവര്‍ത്തിച്ചു. പിന്നീട് സിനിമാ മോഹം തലയ്ക്കുപിടിച്ച് മുംബൈയില്‍ മൂന്നുമാസത്തെ കോഴ്‌സ് ചെയ്തു.

ചുംബനം ചോദിച്ച് മമ്മൂട്ടി; വൈറ്റിന്റെ പുതിയ ടീസര്‍ കാണാം

2012ല്‍ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയ ജീവിതം തുടങ്ങിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന വലിയ ഉത്തരവാദിത്തം ഉള്ളതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ച് ഒരു ചെറിയ ചിത്രത്തിലായിരുന്നു തുടക്കം. എന്നാല്‍ ആദ്യ ചിത്രത്തില്‍ തന്നെ ദുല്‍ഖറിന്റെ അഭിനയവും സ്‌റ്റൈലും പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. ആ വര്‍ഷത്തെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ദുല്‍ഖര്‍ സ്വന്തമാക്കി.

ജനതാ ഗാരേജില്‍ ജൂ. എന്‍ടിആറിനൊപ്പം തമന്നയുടെ ഐറ്റം ഡാന്‍സ്

പക്ഷേ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലാണ് ദുല്‍ഖറിനെ താരമാക്കി മാറ്റിയത്. പിന്നീട് ഓരോ പടിയും കയറി ദുല്‍ഖറിലെ താരവും നടനും പിന്നീട് വളര്‍ന്നു. മണിരത്‌നത്തിന്റെ ഒ കെ കണ്‍മണിയിലൂടെ തമിഴകത്തും താരമായ ദുല്‍ഖറിനെ ബോളിവുഡും നോട്ടമിട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങളെ വെല്ലുന്ന സ്‌റ്റൈലില്‍ എത്തുന്ന ദുല്‍ഖറിനെ തേടി ജിക്യു മാഗസിന്റെ വെല്‍ഡ്രസ്ഡ് ഇന്ത്യന്‍ പട്ടികയിലെ സ്ഥാനവും എത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യക്കാരില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന യുവാക്കളിലും ആദ്യ പത്തില്‍ ദുല്‍ഖറിന് സ്ഥാനമുണ്ട്.

SIMILAR ARTICLES

കിസപാതയിലെ കിസ്മത്ത്- ഫസ്റ്റ് റിപ്പോര്‍ട്ട്

0

സ്റ്റൈലിഷ് വൈറ്റ്- ഫസ്റ്റ് റിപ്പോര്‍ട്ട് കാണാം

0

NO COMMENTS

Leave a Reply