വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധികയെ ഷാറൂഖ് നേരിട്ടതെങ്ങനെ?
ഷാറൂഖ് ഖാന്റെ ആരാധക ബലം നമുക്കേവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ അദ്ദേഹത്തോടു സംസാരിക്കാനും കാണാനുമെല്ലാം ഏറെ ആഗ്രഹിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം ഷാറൂഖ് ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി സംവദിക്കാന്‍ അല്‍പ്പ സമയം കണ്ടെത്തി.
തന്നെ ഇന്നു തന്നെ വിവാഹം കഴിക്കണമെന്നാണ് ഒരു ആരാധിക ഷാറൂഖിനോട് ആവശ്യപ്പെട്ടത്. അതിന് ഷാറൂഖ് നല്ലൊരു മറുപടിയും നല്‍കി.
ഐഎസ് ഭീകരതയെ സ്‌നേഹം കൊണ്ട് നേരിടണമെന്ന് സാമന്ത
എല്ലാവര്‍ക്കും വിവാഹം മാത്രം മതിയോ സുഹൃത്തുക്കളാകണ്ടേ എന്നായിരുന്നു ഷാറൂഖിന്റെ പക്വതയുള്ള മറുചോദ്യം. ഫോണ്‍ നമ്പര്‍ ചോദിച്ച ആരാധികയ്ക്ക് വേണമെങ്കില്‍ ആധാര്‍കാര്‍ഡ് തന്നെ നല്‍കാമെന്നും താരം തമാശയായി പറഞ്ഞു. ജെന്നിഫര്‍ ലോപസും മെറില്‍ സ്ട്രിപ്പുമാണ് ഹോളിവുഡിലെ തന്റെ ഇഷ്ട നടികള്‍ എന്നും ഷാറൂഖ് ആരാധകരോട് വെളിപ്പെടുത്തി.
വൈറലായി തമന്നയുടെ ഡാന്‍സ് പഠിത്തം വീഡിയോ