ബോളിവുഡില്‍ നിന്ന് വന്‍ ഓഫറുകള്‍; ദുല്‍ഖറിന് പക്ഷേ കൈയില്‍ ഡേറ്റില്ല
മലയാള സിനിമയിലെ ഏറ്റവും പുതിയ ആവേശം എന്നു തന്നെ പറയാവുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ തന്നെ ദുല്‍ഖര്‍ തരംഗമുണ്ട് എന്നതാണ് വാസ്തവം. ചാര്‍ലിയില്‍ അഭിനയിക്കാന്‍ താന്‍ എത്തിയത് ദുല്‍ഖര്‍ ചിത്രമായതിനാലാണെന്ന് അടുത്തിടെ തമിഴ് നടന്‍ നാസര്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ അവസരം കിട്ടിയാല്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യമെന്ന് സാമന്തയും പറയുന്നു. മണിരത്‌നത്തിന്റെ ഒകെ കണ്‍മണി തമിഴകത്തു മാത്രമല്ല ഹിന്ദിയിലും താരത്തിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഹിന്ദിയില്‍ നിന്ന് വന്‍ ഓഫറുകളാണ് ഇപ്പോള്‍ ദുല്‍ഖറിനെ തേടിയെത്തുന്നത്. മുന്ഡനിര ബാനറുകളുടേതടക്കം ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയൊന്നും ദുല്‍ഖര്‍ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല.
ട്രെന്‍ഡിംഗായി കമ്മട്ടിപ്പാടം ട്രെയ്‌ലര്‍, 3 ലക്ഷം വ്യൂസ്
ബോളിവുഡ് സിനിമകള്‍ക്ക് അനുയോജ്യമായ സംഭാഷണ ശൈലിയും അഭിനയരീതിയുമാണ് ദുല്‍ഖറിനുള്ളതെന്നാണ് പലരും വിലയിരുത്തുന്നത്. തമിഴില്‍ നിന്നും വലിയ ഓഫറുകള്‍ ഇപ്പോള്‍ വരുന്നുണ്്. എന്നാല്‍ 2019 വരെ മലയാള സിനിമകളുടെ തിരക്കുകളില്‍ നിന്ന് മാറാനാകാത്ത അവസ്ഥയിലാണത്രേ ദുല്‍ഖര്‍.