സണ്ണി ലിയോണ്‍ ചുംബനം നിര്‍ത്തുന്നു; നിര്‍മാതാക്കള്‍ ആശങ്കയില്‍
ബോളിവുഡിലെ അവിഭാജ്യ ചേരുവയായി സണ്ണി ലിയോണ്‍ മാറിക്കഴിഞ്ഞു. മുന്‍ പോണ്‍താരം എന്ന ലേബല്‍ ഇപ്പോഴും മാറിയിട്ടില്ലാത്തതിനാല്‍ തന്നെ ബോളിവുഡിലും സംവിധായകര്‍ ശ്രമിക്കുന്നത് സണ്ണിക്ക് പരമാവധി മേനി പ്രദര്‍ശനത്തിന് അവസരമൊരുക്കാനാണ്. ഒപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും ഉള്‍പ്പെടുത്തുന്നു. എന്നാല്‍ ഇനി മുതല്‍ അതിഗാഢമായ ചുംബനരംഗങ്ങള്‍ക്ക് താനില്ലെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.
റിലീസ് അനിശ്ചിതമായി നീളുന്നു; മമ്മൂട്ടി ചിത്രം വൈറ്റിന് സംഭവിക്കുന്നതെന്ത്?
മേനി പ്രദര്‍ശനത്തിന് തുടര്‍ന്നും തയാറാണെങ്കിലും ചുംബനം ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് സണ്ണി ലിയോണ്‍ എടുത്തതോടെ പല നിര്‍മാതാക്കളും പ്രതിസന്ധിയിലായെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഗോസിപ്പ്.
അടുത്തിടെ സണ്ണിയുടേതായി ഇറങ്ങിയ ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച ഹേ, മസ്തിസാദ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് എന്നീ ചിത്രങ്ങള്‍ ചുംബനരംഗങ്ങള്‍ ഇല്ലാതെയാണ് ഇറങ്ങിയത്. എന്നാല്‍ കിടപ്പറ രംഗങ്ങളും അതി തീവ്ര രംഗങ്ങളും ചിത്രീകരിക്കുമ്പോള്‍ ചുംബനമില്ലാതെ എങ്ങനെ എന്ന നിലപാടിലാണ് സംവിധായകര്‍.
തൃശൂര്‍ സ്ലാംഗില്‍ കസറാന്‍ ദുല്‍ഖറും