റിലീസ് അനിശ്ചിതമായി നീളുന്നു; മമ്മൂട്ടി ചിത്രം വൈറ്റിന് സംഭവിക്കുന്നതെന്ത്?
ഉദയ് ആനന്ദന്‍ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ വൈറ്റിന്റെ റിലീസ് പിന്നെയും നീളുന്നു. ആദ്യം വിഷു റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുന്നുവെന്നാണ് ആദ്യം അറിയിച്ചത്. തെരി പോലുള്ള സൗത്ത് ഇന്ത്യന്‍ വന്‍ റിലീസുകളും ഇതിന് കാരണമായതായി വ്യാഖ്യാനിക്കപ്പെട്ടു. ഏപ്രില്‍ 29ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അപ്പോള്‍ അറിയിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് നടപ്പായില്ല. പിന്നീട് മേയ് ആറിന് ചിത്രം തിയറ്ററിലെത്തുമെന്ന് പറഞ്ഞു. ഇതും കടന്നുപോയതോടെ മേയ് 20 ആണ് റിലീസ് തീയതി എന്നായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് മേയ് 20നും ചിത്രം തിയറ്ററുകളില്‍ എത്തില്ലായെന്നാണ്.
അജിത് ചിത്രത്തില്‍ മോഹന്‍ലാല്‍ ചിത്രം ഇല്ല
ഇറോസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് ആദ്യഘട്ടത്തില്‍ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഉണ്ടായിരുന്നത്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രണയചിത്രത്തില്‍ എത്തുന്നുവെന്നതും ബോളിവുഡ് താരം ഹുമ ഖുറേഷി നായികയാകുന്നുവെന്നതുമെല്ലാം പ്രതീക്ഷ വളര്‍ത്തി. എന്നാല്‍ അനിശ്ചിതമായി റിലീസ് നീളുന്നത് ആരാധകരെ കടുത്ത നിരാശയിലായിരിക്കുകയാണ്. ഇപ്പോള്‍ തന്നെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മുക്കയുടെ പൊലീസ് ചിത്രത്തിലേക്ക് ആരാധകര്‍ ശ്രദ്ധമാറ്റിയിട്ടുണ്ട്. വൈറ്റ് റിലീസ് ഇനിയും നീണ്ടാല്‍ മറ്റ് മമ്മൂട്ടി ചിത്രങ്ങളുമായി ക്ലാഷ് വരുമെന്നും ആരാധകര്‍ ഭയക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ പെരുന്നാള്‍ റിലീസായും നിതിന്‍ രണ്‍ജി പണിക്കര്‍ ചിത്രം ഓണം റിലീസായും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വൈറലായി ബിപാഷയുടെ ഹണിമൂണ്‍ ഫോട്ടോ