ഞാന്‍ വരുന്നത് സ്വന്തം ഭാര്യയുമൊത്ത്- ചാക്കോച്ചന്റെ മറുപടി ഇങ്ങനെ( വിഡിയോ)
മലയാള സിനിമയില്‍ ഫാമിലി മാന്‍ എന്ന നിലയില്‍ വ്യക്തിജീവിതം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള ചില അഭിനേതാക്കളുണ്ട്. മെഗാതാരം മമ്മൂട്ടി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പിന്നീടുള്ള തലമുറയില്‍ വന്ന കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും തമ്മിലുള്ള ബന്ധവും പലപ്പോഴും ഇത്തരം പുകഴ്ത്തലുകള്‍ക്കും ചിലപ്പോഴൊക്കെ പരിഹാസത്തിനും ഇടയാക്കിയിട്ടുണ്ട്. സാധ്യമാകുമെങ്കില്‍ എപ്പോഴും ഷൂട്ടിംഗ് സെറ്റുകളില്‍ ഭാര്യയുമായി പോകുന്നയാളാണ് ചാക്കോച്ചന്‍.
വൈറ്റിലെ ചുള്ളന്‍ മമ്മൂട്ടിയുടെ ഫോട്ടോകള്‍ കാണാം
പാവപ്പെട്ടവരുടെ വള്ളംകളി മുങ്ങുമോ? ലീല ടീസര്‍
എന്തിനാണ് ഭാര്യയുമായി കറങ്ങുന്നത്് എന്നു ചോദിക്കുന്നവരോട് ചാക്കോച്ചന് പറയാനുള്ളത് ഇതാണ്. താന്‍ തന്റെ സ്വന്തം ഭാര്യയുമായിട്ടാണ് സെറ്റിലേക്ക് വരുന്നത്, മറ്റൊരാളുടെയും ഭാര്യയുമായിട്ടല്ല. താന്‍ പ്രിയയുടെ കൂട്ട് ഇഷ്ടപ്പെടുന്നുവെന്നും ആസ്വദിക്കുന്നുവെന്നും ജീവിതത്തില്‍ പലരും കാണാതെ പോകുന്ന സന്തോഷമാണതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. മനോരമ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.