ആശങ്കയുണര്‍ത്തി രജനിയുടെ ആരോഗ്യം

ആശങ്കയുണര്‍ത്തി രജനിയുടെ ആരോഗ്യം

0

തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ചുറുചുറുക്കിന്റെ പര്യായമാണ് രജനികാന്ത്. ഇന്നും ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍സ്റ്റാര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് രജനിയുടെ ആരോഗ്യനില ഗുരുതരമായ നിലയില്‍ എത്തിയിരുന്നെങ്കിലും അതില്‍ നിന്നെല്ലാം തിരിച്ചെത്തിയ താരം സിനിമാ ലോകത്ത് സജീവമായി തന്നെ നിലകൊണ്ടു. അവസാനം പുറത്തിറങ്ങിയ ലിംഗയുടെ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലാണ് രജനി ഇപ്പോള്‍.
ശങ്കര്‍ ഒരുക്കുന്ന യന്തിരന്റെ രണ്ടാം ഭാഗം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി എന്നിവയാണ് രജനിയുടെതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. അതിനിടെയാണ് രജനിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

പുലി മുരുകനിലെ സ്റ്റണ്ട് രംഗം വൈറലാകുന്നു

ചെന്നൈയിലെ ഒരു പ്രശസ്ത സ്വകാര്യ ആശുപത്രിയില്‍ രജനി ചെക്കപ്പിന് എത്തിയതാണ് വാര്‍ത്തകള്‍ക്ക് ആധാരം. ചില ടെസ്റ്റുകള്‍ക്ക് വിധേയനായ താരത്തെ വൈകിട്ടോടെ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്തത്. സൂപ്പര്‍സ്റ്റാര്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്നും റെഗുലര്‍ ചെക്കപ്പ് മാത്രമാണ് നടന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

NO COMMENTS

Leave a Reply