ബാഹുബലിയിലെ ഉജ്ജ്വല വേഷത്തിനു ശേഷം തെന്നിന്ത്യയിലാകെ തിരക്കു പിടിച്ച ഷെഡ്യൂളാണ് രമ്യാ കൃഷ്ണന്‍. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലും മടങ്ങിയെത്തുകയാണ് രമ്യകൃഷ്ണന്‍. ജയറാം നായകനാകുന്ന ആടു പുലിയാട്ടത്തില്‍ ശക്തമായ ഒരു വേഷം തന്നെയാണ് രമ്യക്ക്. ഈ ഹൊറര്‍ കോമഡി 600 വര്‍ഷം പഴക്കമുള്ള ഒരു മിത്തിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. സംവിധാനം കണ്ണന്‍ താമരക്കുളം.
തെറിപ്പാട്ടുമായി ചിമ്പുവിന്റെ അച്ഛനും
അനുരാഗി, ഓര്‍ക്കാപ്പുറത്ത്, മഹാത്മ, ആര്യന്‍, അഹം, ഒരേകടല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരമാണ് രമ്യ കൃഷ്ണന്‍. ആടു പുലിയാട്ടത്തിലൂടെ ബോളിവുഡ് താരം ഓംപുരിയും മലയാളത്തില്‍ എത്തുകയാണ്. ഏറെക്കാലമായി വലിയ വിജയങ്ങള്‍ സ്വന്തമായില്ലാത്ത ജയറാം ആടുപുലിയാട്ടം തനിക്ക് മികച്ച ബ്രേക്കാകുമെന്ന പ്രതീക്ഷയിലാണ്.