വിമാനത്തില്‍ പൃഥ്വി എത്തുന്നത് രണ്ട് ഗെറ്റപ്പില്‍; ചിത്രം സജി തോമസിന്റെ ആത്മകഥയല്ല

വിമാനത്തില്‍ പൃഥ്വി എത്തുന്നത് രണ്ട് ഗെറ്റപ്പില്‍; ചിത്രം സജി തോമസിന്റെ ആത്മകഥയല്ല

0

പ്രദീപ് എം നായരുടെ സംവിധാനത്തില്‍ എത്തുന്ന വിമാനത്തില്‍ പ്രിഥ്വിരാജ് എത്തുന്നത് രണ്ട് ഗെറ്റപ്പില്‍. ശാരീരിക വൈകല്യങ്ങള്‍ ഉള്ളയൊരാള്‍ വിമാനം നിര്‍മിക്കുന്നത് സ്വപ്‌നം കാണുന്നതും അത് യാഥാര്‍ത്ഥ്യമാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സജി തോമസ് എന്നയാളുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിന് അവലംബമാക്കിയത്. എന്നാല്‍ സജി തോമസിന്റെ ആത്മകഥയല്ല വിമാനമെന്നും മറിച്ച് അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണെന്നും പൃഥ്വി പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു താരം

‘2012ലാണ് ഈ പ്രോജക്ടിനെക്കുറിച്ച് പ്രദീപ് പറയുന്നത്. 2014ന്റെ തുടക്കത്തില്‍ സപ്തമശ്രീ തസ്‌കരാ:യുടെ ചിത്രീകരണസമയത്ത് തൃശൂരില്‍ വന്നാണ് പ്രദീപ് വിമാനത്തിന്റെ തിരക്കഥ കേള്‍പ്പിക്കുന്നത്. ഡേ, നൈറ്റ് ഷൂട്ടിംഗുകള്‍ക്കിടയിലുള്ള ഷിഫ്റ്റിന്റെ സമയമായിരുന്നു അത്. കഥ കേള്‍ക്കാനിരിക്കുമ്പോള്‍ പ്രദീപിനോട് ഞാന്‍ പറഞ്ഞത് ലൊക്കേഷനില്‍നിന്ന് വിളി വരുമ്പോള്‍ എനിക്ക് പോകേണ്ടിവരുമെന്നാണ്.

ഗപ്പി സംവിധായകനൊപ്പം നിവിന്‍ പോളി

പക്ഷേ മറിച്ചാണ് സംഭവിച്ചത്. ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നിട്ടും ഞാന്‍ അവിടെത്തന്നെയിരുന്ന് കഥ മുഴുവന്‍ കേട്ടു. കേട്ടയുടന്‍ ഈ സിനിമയില്‍ എന്തായാലും ഞാന്‍ അഭിനയിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. മറ്റൊരു നിര്‍മ്മാതാവിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍തന്നെ നിര്‍മ്മിക്കാമെന്നും പ്രദീപിനെ അറിയിച്ചു,’ പൃഥ്വിരാജ് പറയുന്നു.
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ സിനിമയിലുണ്ടാവും. അതിനനുസരിച്ച് ശാരീരികമായ മേക്കോവറുകള്‍ ഉണ്ടാവുമെന്നും പൃഥ്വി പറയുന്നു. ജനുവരി 20നാണ് ചിത്രീകരണം ആരംഭിക്കുന്നത്. മംഗലാപുരത്തിനടുത്ത് ബഡ്കല്‍, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. പുതുമുഖ നടിയാണ് ചിത്രത്തില്‍ നായികയാകുന്നത്. നെടുമുടി വേണു, സുധീര്‍ കരമന, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply