ഗപ്പി സംവിധായകനൊപ്പം നിവിന്‍ പോളി

ഗപ്പി സംവിധായകനൊപ്പം നിവിന്‍ പോളി

0

ഗപ്പി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് നിവിന്‍പോളി. ജോണ്‍പോള്‍ ജോര്‍ജ്ജും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ നിവിന്‍ പോളിക്ക്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരെയും മറ്റ് താരങ്ങളെയും നിശ്ചയിക്കുന്നതേയുള്ളൂ.

loading...

NO COMMENTS

Leave a Reply