തമിഴ് നടി പൂജ വിവാഹിതയായി
തമിഴ് നടി പൂജയും ശ്രീലങ്കന്‍ ബിസിനസ് മാന്‍ പ്രഷാന്‍ ഡേവിഡും വിവാഹിതരായി. 2003ല്‍ ജെജെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പൂജ, പന്തയക്കോഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ സ്വദേശിയായ പൂജ അവിടെ സ്ഥിര താമസമായതിനാല്‍ തമിഴില്‍ പിന്നീട് ഏറെ സജീവമാകാനായില്ല. നേരത്തേ ശ്രീലങ്കന്‍ മോഡലായ ദീപക് ഷണ്‍മുഖനാഥനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു.