പുതുമുഖ സംവിധായകനൊപ്പം ദിലീപിന്റെ രാം ലീല
നവാഗത സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീലയില്‍ ജനപ്രിയ നായകന്‍ ദിലീപ് എത്തുന്നത് എംഎല്‍എ ആയി. നര്‍മത്തിന്റെ മേമ്പൊടിയുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കും. സച്ചിയാണ് രാം ലീലയ്ക്ക് തിരക്കഥ എഴുതുന്നത്. നേരത്തേ ജോഷി ചിത്രം ലയണിലും ദിലീപ് എംഎല്‍എഎ ആയി എത്തിയിരുന്നു.
പ്രണയം തിരിച്ചുപിടിക്കുന്ന ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍
ചിത്രത്തിലൂടെ രാധിക ശരത്കുമാര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും സവിശേഷതയാണ്. ദിലീപിന്റെ അമ്മ വേഷമാണ് രാധികയ്ക്ക്. 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാധിക മലയാളത്തില്‍ എത്തുന്നത്. പ്രയോഗ മാര്‍ട്ടിനാണ് രാംലീലയിലെ നായിക. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരെന്ന് വ്യക്തമായിട്ടില്ല.