പര്‍ദ്ദയിടാത്ത ഭാര്യ; ആസിഫിന്റെ മറുപടി ഇങ്ങനെ

പര്‍ദ്ദയിടാത്ത ഭാര്യ; ആസിഫിന്റെ മറുപടി ഇങ്ങനെ

0
ഫേസ്ബുക്കിലെ ചില സദാചാര ആങ്ങളമാര്‍ എപ്പോഴും അങ്ങനെയാണ്. മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളും വസ്ത്രവുമെല്ലാം തങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയിലാകണം എന്ന നിര്‍ബന്ധമാണവര്‍ക്ക്. തങ്ങളുടെ ജീവിതം പരിശോധനകള്‍ക്ക് വിട്ടുകൊടുക്കില്ലെങ്കിലും തങ്ങള്‍ പറയുന്ന മത നിബന്ധനകള്‍ പാലിക്കപ്പെടണം എന്ന വാശിയുമായി അവരെത്തും. അടുത്തിടെ ആസിഫലിയുടെ കുടുംബമാണ് ഇവരുടെ സൈബര്‍ ആക്രമണത്തിന് ഇരയായത്. ആസിഫ് താനും ഭാര്യയും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. റംസാന്‍ മാസത്തില്‍ ഭാര്യ പര്‍ദയിട്ടല്ലാത്ത ഫോട്ടോ മുസ്ലീമായ ആസിഫ് ഇടരുതെന്നാണ് ചിലര്‍ വാദിച്ചത്. ചിലര്‍ ആസിഫിന്റെ ഇസ്ലാമിക വിശ്വാസത്തെയും ചോദ്യം ചെയ്തു. ആസിഫിന് പിന്തുണയുമായി പലരും എത്തിയെങ്കിലും ആസിഫ് ഇതിനോടൊന്നും പ്രതികരിച്ചില്ല. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനായെടുത്ത മറ്റ് അഞ്ച് ഫോട്ടോകള്‍ കൂടി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് ആസിഫ് മറുപടി നല്‍കിയിരിക്കുന്നു. കണ്ട് നോക്കൂ

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});