ശ്രീശാന്തിനെ ആദ്യം അങ്ങനെ കാണാനായില്ലെന്ന് നിക്കി ഗില്‍റാണി
ക്രിക്കറ്റ് താരം ശ്രീശാന്ത് നായക വേഷത്തിലെത്തുന്ന ടീം ഫൈവിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീശാന്തിന്റെ നായികയായി എത്തുന്നത് നിക്കി ഗില്‍റാണിയാണ്. ശ്രീശാന്ത് ഒരു നല്ല നടന്‍ കൂടിയാണെന്ന് നിക്കി പറയുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുമ്പില്‍ ആദ്യം ശ്രീശാന്തിനെ കണ്ടപ്പോള്‍ തനിക്ക് അത് ഉള്‍ക്കൊള്ളാനായില്ല എന്ന് വെളിപ്പെടുത്തുകയാണ് താരം.
ആര്‍വിജി ക്ക് എന്തിന്റെ കേടാണ്? വീണ്ടും സ്റ്റൈല്‍ മന്നനു നേരേ പരിഹാസം
ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ മാത്രമാണ് ശ്രീശാന്തിനെ കണ്ടിരുന്നത്. അതുക്കൊണ്ട് തന്നെയാണ് ഒരു നായകനായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ അത് അംഗീകരിക്കാന്‍ പെട്ടെന്ന് ബുദ്ധിമുട്ടുണ്ടായത്. എന്നാല്‍ പെട്ടന്ന് തന്നെ പുതിയ ജോലിയോട് ഇണങ്ങന്‍ ശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ നന്നായി പെരുമാറാന്‍ കഴിഞ്ഞുവെന്നും നിക്കി.
ഇറോട്ടിക് ത്രില്ലറിനായി റായ് ലക്ഷ്മി 10 കിലോ കുറച്ചു