ഇറോട്ടിക് ത്രില്ലറിനായി റായ് ലക്ഷ്മി 10 കിലോ കുറച്ചു

ഇറോട്ടിക് ത്രില്ലറിനായി റായ് ലക്ഷ്മി 10 കിലോ കുറച്ചു

0

നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലറായ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി. റായ് ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ നായികയായെത്തുന്ന ചിത്രമാണിത്.. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്നഈ ചിത്രം പറയുന്നത്. തന്റെ ബോളിവുഡ് പ്രവേശനം ഒരു സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് റായ് ലക്ഷ്മി. ബിക്കിനി ഉള്‍പ്പടെ അണിഞ്ഞുള്ള രംഗങ്ങളിലെ പെര്‍ഫെക്ഷനായി താരം 10 കിലോ ഭാരം കുറച്ചു.

മമ്മൂട്ടിക്ക് ഇനി വിശ്രമം; പിന്നെ തമിഴിലേക്ക്

കഥാപാത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ കാണിക്കുന്നതിനായി ആദ്യ ഘട്ടങ്ങളില്‍ ശരീര ഭാരം കൂടുതലായാണ് കാണിച്ചത്. നാട്ടിന്‍ പുറത്തുകാരിയായെത്തുന്ന ഭാഗങ്ങളിലെല്ലാം ശരീര ഭാരം കൂട്ടി ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു. ഇനി ശരീര ഭാരം കുറച്ച് അതീവ ഗ്ലാമറസായി എത്തുന്ന രംഗങ്ങളാണ് അഭിനയിക്കേണ്ടത്. ചിത്രത്തിന്റെ ഇതിനകം പുറത്തു വന്ന പോസ്റ്ററുകളെല്ലാം ശരീര പ്രദര്‍ശനം കൊണ്ടു തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍

NO COMMENTS

Leave a Reply