മമ്മൂട്ടിക്ക് ഇനി വിശ്രമം; പിന്നെ തമിഴിലേക്ക്
ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്റെ സെറ്റിലാണ് ഇപ്പോള്‍ മമ്മൂട്ടിയുള്ളത്. ഈ മാസം 22 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. തോപ്പില്‍ ജോപ്പന്റെ ജോലികള്‍ തീര്‍ത്ത ശേഷം മമ്മൂട്ടി ഒരല്‍പ്പ ദിവസം വിശ്രമത്തിനായെടുക്കുകയാണ്. അതിനിടെ പെരുന്നാള്‍ റിലീസായി കസബയും പിന്നാലെ വൈറ്റും തിയറ്ററുകളിലെത്തും.
കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍
വിശ്രമം കഴിഞ്ഞാല്‍ തമിഴ് ചിത്രം പേരന്‍പിന്റെ സെറ്റിലേക്കാണ് മമ്മൂട്ടി പോകുന്നത്. ചിത്രത്തിലെ മമ്മുക്കയുടെ ലുക്ക് ഇപ്പോള്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. പേരന്‍പിന് ശേഷം വീണ്ടും മലയാളത്തില്‍ പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രത്തിലാകും താരം അഭിനയിക്കുക. നവാഗതനായ മുഹമ്മദ് ഹനീഫയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
കൂടെയുള്ളവരെ കംഫര്‍ട്ടബിളാക്കാന്‍ ലാലേട്ടനറിയാം- അമല പോള്‍