വിജയ് യേശുദാസ് നായകനാകുന്ന പടൈവീരന്‍
മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ധന (ധനശേഖര്‍) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായകന്‍ വിജയ് യേശുദാസ് നായകനായി എത്തുന്നു. പടൈവീരന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുനീശ്വരന്‍ എന്ന 27 വയസ്സുകാരനായ ഗ്രാമീണനെയാണ് വിജയ് അവതരിപ്പിക്കുന്നത്. തികച്ചും പുതുമുഖങ്ങളെ അണിനിരത്തിചെയ്യുന്ന ചിത്രത്തില്‍ ഭാരതിരാജ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജയ്‌യുടെ ആദ്യ തമിഴ് ചിത്രമായ മാരിയില്‍ നെഗറ്റീവ് ക്യാരക്ടറായിരുന്നു താരത്തിന്.
മമ്മൂട്ടിക്ക് ഇനി വിശ്രമം; പിന്നെ തമിഴിലേക്ക്
‘ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ധനാ എന്നെ വിളിക്കുന്നത്. മണിരത്‌നം സാറിന്റെ രണ്ട് ചിത്രങ്ങളില്‍ പാടിയ പരിചയം മാത്രമേ ധനയ്ക്ക് ഞാനുമായിട്ടുള്ളൂ. എന്നിട്ടും എന്നെ നായകനാക്കി ഒരു കഥ പ്ലാന്‍ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അത്ഭുതമായിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ മറിച്ചൊന്നും എനിക്ക് ആലോചിക്കേണ്ടിവന്നില്ല’, വിജയ് യേശുദാസ് പറയുന്നു.
കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍