ഡീസന്റ് കളക്ഷനുമായി ആടുപുലിയാട്ടം
ഒരു കാലത്ത് മലയാള ബോക്‌സ് ഓഫിസ് ഇളക്കിമറിച്ച നായകനടനായിരുന്നു ജയറാം. എന്നാല്‍ കുറേക്കാലമായി വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നായികയാകാന്‍ പലരും വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ കണ്ണന്‍ താമരങ്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തുകയാണ് താരം.
കാപ്പിരിതുരുത്തില്‍ പേളിമാണിയും ആദിലും പ്രണയത്തില്‍
21 ദിവസത്തില്‍ 7.1 കോടി രൂപയാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തിട്ടുള്ളത്. ഇത് ഇന്നത്തെ വന്‍ ഹിറ്റുകളെ അപേക്ഷിച്ച് വന്‍ തുകയല്ലെങ്കിലും അടുത്ത കാലത്തായി ഇത്രയുമധികം കളക്ഷന്‍ നേടുന്ന മറ്റൊരു ജയറാം ചിത്രം ഉണ്ടായിട്ടില്ല. ഹൊറര്‍ മൂഡില്‍ ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
ഫഹദിനും നസ്‌റിയക്കുമൊപ്പം ഓര്‍മകളുമായി മോഹന്‍ലാല്‍