ഫഹദിനും നസ്‌റിയക്കുമൊപ്പം ഓര്‍മകളുമായി മോഹന്‍ലാല്‍
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നെയും മണിച്ചിത്രത്താഴ് ഉള്‍പ്പടെ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പല നിര്‍ണായക ചിത്രങ്ങളും ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി. ഇപ്പോള്‍ അല്‍പ്പകാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഫാസില്‍.
ബിക്കിനിയണിയാന്‍ മടി; മണിരത്‌നം ചിത്രം ലിസി നിരസിച്ചു
പ്രിയദര്‍ശന്റെ ഒപ്പം സെറ്റില്‍ നിന്ന് ലാല്‍ പ്രിയപ്പെട്ട പാച്ചിക്കയെ കാണാനെത്തി. മകന്‍ ഫഹദും ഭാര്യ നസ്‌റിയയും അടക്കുമുള്ള കുടുംബാംഗങ്ങളോടൊപ്പം വിശേഷം ആരാഞ്ഞ് ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ആരാധകരുമായി ഫേസ്ബുക്കില്‍ പങ്കുവെക്കാനും താരം മറന്നില്ല.