ബിക്കിനിയണിയാന്‍ മടി; മണിരത്‌നം ചിത്രം ലിസി നിരസിച്ചു
മണിരത്‌നം ചിത്രം കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും അത് വേണ്ടെന്ന് വെക്കുമോ? അടുത്തിടെ സായ്പല്ലവി മണിരത്‌നം ചിത്രത്തില്‍ നിന്ന് ഒഴിവായിരുന്നു. തിരക്കഥയില്‍ വന്ന മാറ്റവും കൂടുതല്‍ പക്വതയുള്ള ഒരു അഭിനേത്രി ആവശ്യമുള്ളതിനാലും പരസ്പരം സമ്മതിച്ചായിരുന്നു പിന്‍മാറ്റം. ചിത്രത്തിലെ ചില രംഗങ്ങളില്‍ കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ സായ് പല്ലവിക്ക് പ്രശ്‌നമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നൊരു നടി മുന്‍പും ഇത്തരത്തില്‍ മണിരതത്‌നം സിനിമയില്‍ നിന്ന് പിന്‍മാറിയിട്ടുള്ള്. ഷൂട്ടിംഗ് ആരംഭിച്ച ശേഷമായിരുന്നു ആ മാറ്റം. ലിസിയാണ് ഒരാഴ്ചത്തെ ഷൂട്ടിംഗിനു ശേഷം അഗ്നിനക്ഷത്തിരം എന്ന മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്.
നെരുപ്പ് ടാ… കബാലി ഹോപ്പ് മീറ്റര്‍ ഉയരുന്നത് കാണാം; ഒപ്പം കിടിലന്‍ പാട്ടും
പ്രഭു, കാര്‍ത്തക്, അമല, വിജയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1988 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് അഗ്‌നി നക്ഷത്തിരം. ഇളയരാജ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും ഇന്നും ഹിറ്റാണ്. ചിത്രത്തിലെ നായികയായി ആദ്യം വിളിച്ചത് ലിസിയെയാണ്. എന്നാല്‍ ഒരു ഗാനരംഗത്ത് ബിക്കിനി ഇടേണ്ടതുണ്ടെന്ന് അറിഞ്ഞ ലിസി പിന്‍മാറുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ലിസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫഹദ് ഫാസിലും ചാക്കോച്ചനും ഒന്നിക്കുന്നു; നായികയായി പാര്‍വതി