സന്തോഷ് പണ്ഡിറ്റ് വില്ലനോ? നീലിമ നല്ല കുട്ടിയാണ്- ടീസര്‍ കാണാം
സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയിലെ വേറിട്ട പ്രതിഭാസമാണ്. അഞ്ചു ലക്ഷം മാത്രം മുടക്കി, ഏതാണ്ട് മുക്കാല്‍ ജോലിയും സ്വയം ചെയ്ത് സിനിമ പുറത്തിറക്കുന്ന അദ്ദേഹത്തെ അധിക്ഷേപിക്കുന്നവരും ഒരു തരത്തില്‍ അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ടിന്റുമോന്‍ എന്ന കോടീശ്വരന്‍ കഴിഞ്ഞ ദിവസമമാണ് തീയറ്ററുകളിലെത്തിയത്.
മുരളീഗോപിയും അനൂപ്‌മോനോനും വ്യത്യസ്ത ലുക്കില്‍, പാ.വ ട്രെയ്‌ലര്‍ കാണാം
യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നതായി സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ‘നീലിമ നല്ല കുട്ടിയാണ്’ ന്റെ ടീസറും പുറത്തുവന്നിരിക്കുകയാണ്. ഏഴുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള മലയാളത്തിലെ ആദ്യ ടീസറാണിത്. കൂടുതല്‍ സമയത്തിലൂടെ യൂട്യൂബില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് വില്ലനോ എന്ന തലക്കെട്ടുമായെത്തുന്ന ടീസര്‍ കാണാം.
രൂപമാറ്റത്തില്‍ ഞെട്ടിച്ച് പൃഥ്വിരാജ്