അച്ഛനെ പോലെയല്ല മകള്‍; ബാക്കിയെല്ലാം ദൈവത്തിന്റെ കൈയില്ലെന്ന് ശ്രുതി ഹാസന്‍
തുടക്കത്തിലെ തിരിച്ചടികളെല്ലാം മറികടന്ന് ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്വന്തമായൊരു സ്ഥാനം ശ്രുതി ഹാസന്‍ നേടിയെടുത്തിട്ടുണ്ട്. ഉലക നായകന്‍ കമലഹാസന്റെ മകള്‍ എന്ന നിലയില്‍ സിനിമയിലെത്തിയ ശ്രുതിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. തന്റെ വിജയങ്ങള്‍ക്കു പിന്നില്‍ കഠിനാധ്വാനമാണെന്നാണ് ശ്രുതി വ്യക്തമാക്കുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരുടെയും ദൈവത്തിന്റെയും കൈയിലാണെന്നും ശ്രുതി പറയുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന യുക്തി വാദിയാണ് കമലഹാസന്‍. നാളെ ദൈവമുണ്ടെന്ന് തെളിഞ്ഞാല്‍ പോലും താന്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും പ്രാര്‍ത്ഥിക്കില്ലെന്നും കമല്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ കമലിന്റെ മകള്‍ കഠിനാധ്വാനം കഴിഞ്ഞുള്ളതെല്ലാംം ദൈവത്തെ ഏല്‍പ്പിക്കാന്‍ തയാറാണ്.
സ്‌പോര്‍ട്‌സ് വേഷം ചെയ്യാന്‍ അനുശ്രീക്ക് മോഹം
2015 ശ്രുതിയുടെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു. 2016ഉം അങ്ങിനെയാകുമെന്നാണ് കരുതുന്നതെന്ന് ശ്രുതി. ഈ വര്‍ഷം കമലും ശ്രുതിയും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തുന്നുണ്ട്. മലയാളിയായ ടി കെ രാജീവികുമാര്‍ പല ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലാണ് അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക.