മല്ലുവുഡില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ശരിയാണെങ്കില്‍ മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ അവതരിക്കും. ആഷിഖ് അബു അനശ്വരനായ ജയന്റെ ജീവിത കഥ സിനിമയാക്കാന്‍ ഒരുങ്ങുന്നു എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇന്ദ്രജിത്ത് ആണേ്രത ജയനായി എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണംല ഇതുവരെ വന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്.
പുലി മുരുകനിലെ സ്റ്റണ്ട് രംഗം വൈറലാകുന്നു
അടുത്ത ചിത്രം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് ഒരുക്കുന്നതെന്ന് ആഷിഖ് അബു വ്യക്തമാക്കിയിട്ടുണ്ട്. സൗബിനെ നായകനാക്കിയൊരു ചിത്രവും ആഷിഖിന്റെ മനസിലുണ്ട്. എന്തായാലും അതിനിടയില്‍ ആഷിഖ് ജയന്റെ കഥ സിനിമയിലാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ദ്രജിത്ത് ആരാധകര്‍. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ ഇന്ദ്രജിത്തിന് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രേക്കായി തീരുമത്.