മോശമായി പെരുമാറി; കരണ്‍ ജോഹറിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനുഷ്‌ക
ബോളിവുഡിലെ ഇതുവരെ വലിയ വിവാങ്ങളിലൊന്നും ഉള്‍പ്പെടാത്ത സംവിധായകനും നടനുമായ കരണ്‍ ജോഹറിനെതിരെ ഗുരുതരമായ ആരോപണവുമായി നടി അനുഷ്‌ക ശര്‍മ. യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കരണ്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചുവെന്നാണ് അനുഷ്‌ക പറയുന്നത്. അനുഷ്‌കയും കരണും കത്രീന കൈഫും പങ്കെടുത്ത ഒരു ടിവി പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെ അനുഷ്‌ക തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് കരണ്‍ പ്രതികരിച്ചത്.
ഷൂട്ടിംഗ് സമയത്ത് പലപ്പോഴും മോശമായിട്ടായിരുന്നു കരണിന്റെ പെരുമാറ്റമെന്ന് അനുഷ്‌ക പറയുന്നു. ലൈംഗികാതിക്രമമെന്ന നിലയില്‍ കരണിനെതിരേ പരാതി നല്‍കാന്‍ ആലോചിച്ചിരുന്നു. പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.
അനുഷ്‌കയോട് തനിക്ക് തോന്നിയ ഇഷ്ടം പറയുകയും പ്രകടിപ്പിക്കുകയുമാണ് ചെയ്തതെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. അഭിനയം കൂടുതല്‍ നന്നാകാന്‍ അടുത്തു പെരുമാറുകയായിരുന്നുവെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു. ഇത് അനുഷ്‌ക തെറ്റിദ്ധരിക്കാന്‍ ഇടയായതാകാമെന്ന് കത്രീന കൈഫും പരിപാടിക്കിടെ പറഞ്ഞു.